Breaking News

വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെ കാൽ വഴുതി വീണു പരിക്കേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു


കാസർകോട്: വീടിന്റെ ടെറസിനു മുകളിലെ വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെ കാൽ വഴുതി വീണു പരിക്കേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മണിയങ്കാനത്തെ സി.ബി ഹംസയാണു(40) മരിച്ചത്. ഈ മാസം 8നു സഹോദരിയുടെ വീട്ടിലെ വാട്ടർ ടാങ്ക് വൃത്തിയാക്കാൻ കയറിയപ്പോഴായിരുന്നു അപകടം. ഉടൻ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികി ത്സയിലിരിക്കെ ശനിയാഴ്ച മരണപ്പെട്ടു. പരേതരായ സി.ബി.മുഹമ്മദിന്റെയും ബി ഫാത്തിമയുടെയും മകനാണ്

No comments