Breaking News

ആസിഡ് കുടിച്ച ഓട്ടോ ഡ്രൈവറുടെ നില അതീവ ഗുരുതരം; യുവാവിനെതിരെ പോക്സോ കേസെടുത്തു


കാസർകോട് : പ്രണയനൈരാശ്യത്തെ തുടർന്നാണെന്നു പറയുന്നു, ഓട്ടോ ഡ്രൈവർ ആസിഡ് കുടിച്ച് അത്യാസന്ന നിലയിൽ. ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരനായ 22 കാരനാണ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അത്യാസന്ന നിലയിൽ കഴിയുന്നത്. ഇദ്ദേഹത്തിന്റെ ഇരുവൃക്കകളും തകരാറിലായതായി ചികിത്സിക്കുന്ന ഡോക്ടർമാർ അറിയിച്ചിട്ടുള്ളതായി പറയുന്നു. കഴിഞ്ഞ ദിവസമാണ് സംഭവം.

പ്രണയനൈരാശ്യത്തെത്തുടർന്ന് ആസിഡ് കുടിച്ച യുവാവ് ഒരു വീട്ടിൽ എത്തുകയും ഛർദ്ദിക്കുകയും ചെയ്തതായി പറയുന്നു. പ്രസ്തുത വിട്ടുകാർ യുവാവിന്റെ വീട്ടുകാരെ വിവരം അറിയിച്ചു. ബന്ധുക്കളെത്തി യുവാവിനെ ആദ്യം ബന്തടുക്കയിലെ ആശുപത്രിയിലെത്തിച്ചു. നില ഗുരുതരമായതിനാൽ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അതേ സമയം 17 വയസ്സുള്ള പെൺകുട്ടി നൽകിയ പരാതിയിൽ ആശുപത്രിയിൽ കഴിയുന്ന യുവാവിനെതിരെ ആദൂർ പൊലീസ് പോക്സോ കേസെടുത്തു.

No comments