Breaking News

വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസിൽദാരെ ജോലിയിൽ നിന്നും പിരിച്ചുവിടുക ; മഹിളാ കോൺഗ്രസ് ബളാൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളരിക്കുണ്ടിൽ പ്രതിഷേധ പ്രകടനം നടത്തി


വെള്ളരിക്കുണ്ട് : വിമാന ദുരന്തത്തിൽ കൊല്ലപ്പെട്ട രഞ്ജിതയെ ഹീനമായി അധിക്ഷേപിച്ച വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസിൽദാരുടെ നടപടിയിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് ബളാൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളരിക്കുണ്ടിൽ  പ്രതിഷേധ പ്രകടനം നടത്തി. ബസ് സ്റ്റാൻഡിൽ നിന്നും ആരംഭിച്ച പ്രകടനത്തിൽ നിരവധി മഹിളാ കോൺഗ്രസ് കോൺഗ്രസ് പ്രവർത്തകർ പങ്കെടുത്തു

വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസിൽദാരുടെ പ്രവർത്തി  ക്രൂരവും ആഭാസം നിറഞ്ഞതുമാണെന്നും അതിനാൽ പവിത്രനെ ജോലിയിൽ നിന്നും പിരിച്ചുവിടണമെന്നും പ്രതിഷേധ പ്രകടനം ഉത്ഘാടനം ചെയ്തുകൊണ്ട് ബളാൽ പഞ്ചായത് പ്രസിഡന്റ് രാജു കട്ടക്കയം സംസാരിച്ചു .

ബളാൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എം രാധാമണി ആദ്യക്ഷത വഹിച്ച യോഗത്തിൽ മഹിളാ കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി ബിൻസി ജെയിൻ സ്വാഗതം പറഞ്ഞു. സമരത്തിന് ആശംസകളുമായി ബ്ലോക്ക്‌ പഞ്ചായത്ത് അംഗം ഷോബി ജോസഫ് 

പഞ്ചായത്ത് അംഗങ്ങളായ ജെസ്സി ചാക്കോ, ശ്രീജ രാമചന്ദ്രൻ, കോൺഗ്രസ്‌ നേതാക്കളായ എം പി ജോസഫ്, അന്നമ്മ ചാക്കോ എന്നിവർ സംസാരിച്ചു.

No comments