Breaking News

കോടോം ബേളൂർ കൊളങ്ങരടി ഉന്നതിയിൽ വായനാ 'വെളിച്ചം ' അമ്പലത്തറ ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ ഷൈൻ കെ. പി ഉദ്ഘാടനം ചെയ്തു


അട്ടേങ്ങാനം: ജനമൈത്രി പോലീസ് അമ്പലത്തറ, യുവശക്തി വായനശാല കുഞ്ഞിക്കൊച്ചി, കേരള മഹിളാ സമഖ്യ സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് കൊളങ്ങരടി ഉന്നതിയിൽ വായന പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി 'വെളിച്ചം ' എന്ന പരിപാടി സംഘടിപ്പിച്ചു. അമ്പലത്തറ ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ  ഷൈൻ കെ. പി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി. ഗോപി മുഖ്യ അതിഥിയായി. സിവിൽ പോലീസ് ഓഫീസർ വിനോദ്. കെ അധ്യക്ഷത വഹിച്ചു. വായനശാല സെക്രട്ടറി എ. അരവിന്ദൻ സ്വാഗതം പറഞ്ഞു. പ്രസിഡന്റ്‌ എ. ഗോപാലകൃഷ്ണൻ, ഊരുമൂപ്പൻ വി. ചന്ദ്രൻ, ലൈബ്രെറിയൻ സുജി എന്നിവർ സംസാരിച്ചു.കേരളമഹിളാ സമഖ്യസൊസൈറ്റി കോടോം ബേളൂർ പഞ്ചായത്ത്‌ കോർഡിനേറ്റർ രാധ. വി നന്ദിയും പറഞ്ഞു. അമ്പതോളം പുസ്തകങ്ങൾ വിതരണം ചെയ്തു.

No comments