Breaking News

പറമ്പ സ്വദേശിയായ യുവാവിന്റെ മൃതദേഹം റബർ തോട്ടത്തിലെ കുളത്തിൽ കണ്ടെത്തി


വെള്ളരിക്കുണ്ട് :യുവാവിൻറെ മൃതദേഹം റബർ തോട്ടത്തിലെ കുളത്തിൽ കണ്ടെത്തി. ഇന്ന് ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മാലോം പറമ്പ പുതിയ കൂട്ടത്തിൽ കണ്ണൻറെ മകൻ പി.കെ. അനു 35 വിൻറെ മൃതദേഹമാണ് കണ്ടെത്തിയത്. ആൾ മറയില്ലാത്ത കുളത്തിലായിരുന്നു മരിച്ച നിലയിൽ കണ്ടത്. കുറ്റിത്താനിയിലെ

സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥയിലുള്ള റബർ തോട്ടത്തിലെ കുളത്തിലായിരുന്നു മൃതദേഹം. ചിറ്റാരിക്കാൽ പൊലീസ് ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രൻറെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. മൃതദേഹം പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി.

No comments