മൺസൂൺ ബംപർ ഒന്നാം സമ്മാനമായ 10 കോടി രൂപ പയ്യന്നൂരിൽ വിറ്റ ടിക്കറ്റിന്
തിരുവനന്തപുരം: 10 കോടിയുടെ മൺസൂൺ ബംപർ എംസി - 678572 എന്ന നമ്പറിലുള്ള ടിക്കറ്റിന്. രണ്ടു മണിയോടെ തിരുവനന്തപുരം ഗോർഖി ഭവനിൽ നടന്ന നറുക്കെടുപ്പിലൂടെയാണ് വിജയിയെ കണ്ടെത്തിയത്.
കണ്ണൂർ പയ്യന്നൂരിലെ പി.ബി രാജീവൻ എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് സമ്മാനം. 250 രൂപ വിലയുള്ള മൺസൂൺ ബമ്പറിന്റെ ഒന്നാം സമ്മാനം 10 കോടി രൂപയാണ്. നികുതി കഴിഞ്ഞ് ഏകദേശം 5.16 കോടി രൂപയോളമാണ് ഒന്നാം സമ്മാനം നേടിയ ആൾക്ക് ലഭിക്കുന്നത്.
രണ്ടാം സമ്മാനം 10 ലക്ഷം, മൂന്നാം സമ്മാനം 5 ലക്ഷം, നാലാം സമ്മാനം മൂന്ന് ലക്ഷം, അഞ്ചാം സമ്മാനം 5000, ആറാം സമ്മാനം 1000, ഏഴാം സമ്മാനം 500, എട്ടാം സമ്മാനം 250 രൂപ എന്നിങ്ങനെയാണ് സമ്മാനത്തുക.
No comments