Breaking News

കാസർകോട്ടെ പ്രമുഖ ഡോക്ടറും കാസർകോട് നഴിസിംഗ് ഹോം സ്ഥാപകരിൽ പ്രമുഖനുമായ ഡോ. ബി എസ് റാവു (84) അന്തരിച്ചു

കാസർകോട്: കാസർകോട്ടെ പ്രമുഖ ഡോക്ടറും കാസർകോട് നഴിസിംഗ് ഹോം സ്ഥാപകരിൽ പ്രമുഖനുമായ ഡോ. ബി എസ് റാവു എന്ന ബായാർ ശങ്കരനാരായണ റാവു (84) അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെത്തുടർന്നു മംഗളൂരുവിൽ അദ്ദേഹം ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് അന്ത്യം.

കോഴിക്കോടു മെഡിക്കൽ കോളേജിൽ നിന്ന് എം ബി ബി എസും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് എം ഡിയും നേടിയ അദ്ദേഹം കാസർകോട് ഗവ. ആശുപത്രിയിൽ ടി ബി സ്പെഷ്യലിസ്റ്റായി സർവ്വീസിൽ പ്രവേശിച്ചു. പിന്നീട് മാലിക് ദിനാർ ആശുപത്രിയിൽ ജനറൽ ഫിസിഷ്യനായി. അതിനു ശേഷം വീണ്ടും കാസർകോട് ഗവ. ആശുപത്രിയിൽ എത്തിയ അദ്ദേഹം 1976 മുതൽ 80 വരെ ജനറൽ ആശുപ്രതിയിൽ തുടർന്നു. 1980ൽ കാസർകോട് മൾട്ടി ആശുപ്രതിയായ കാസർകോട് നഴ്സിംഗ് ഹോം സ്ഥാപിക്കുന്നതിനു മുൻ നിരയിൽ നിന്നു. മികച്ച ഡോക്ടർ എന്ന നിലയിൽ ഇതിനിടയിൽ പ്രശസ്തനായ അദ്ദേഹം ഡോക്ടർമാരുടെ വിവിധ സംഘാടനകളിലും നേതൃനിരയിൽ പ്രവർത്തിച്ചു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ കാസർകോട് ശാഖ സ്ഥാപക സെക്രട്ടറിയായിരുന്നു. പിന്നീട് ഇതേ സംഘടനയുടെ പ്രസിഡന്റായി പ്രവർത്തിച്ചു. 

ക്യു പി എം പി എ സംസ്ഥാന പ്രസിഡന്റ്, എ പി രണ്ട് കാസർകോട് ബ്രാഞ്ച് സ്ഥാപകൻ എന്നീ നിലകളിലും പ്രവർത്തിച്ചു. അധ്യാത്മിക സാംസ്ക്കാരിക പ്രവർത്തനങ്ങളിലും സജീവമായിരുന്നു.

കാസർകോട് മെഡി കെയർ സെന്റർ പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപക മാനേജിംഗ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. കാസർകോട് എം ആർ ഐ സെന്ററിന്റെ സ്ഥാപക അംഗമായിരുന്നു. ബായാറിലെ ഡോക്ടർ ശിവശർമ്മ- സരസ്വതി ദമ്പതികളുടെ മകനാണ്. ഡോ. ബി എസ് റാവു. ഭാര്യ: പത്മാവതി റാവു. മക്കൾ:ഡോ. ശിവപ്രസാദ് റാവു( മംഗളൂരു), ഡോ. രേഖ മയ്യ(കാസർകോട്), രൂപ വയലായ (എഞ്ചിനീയർ, യു എസ്). മരുമക്കൾ: ഡോ. ഗണേഷ് മയ്യ, ആദിത്യ വയലായ, ഡോ. സീമ.

സഹോദരങ്ങൾ: ജയലക്ഷ്മി, ലീല, സാവിത്രി, സീത, ഗീത, രത്ന, ശ്യാമള, രാധ, പരേതനായ തിമ്മപ്പയ്യ. ശവസംസ്ക്കാരം ശനിയാഴ്ച നടക്കും.

No comments