നിലമ്പൂർ വിജയത്തിൽ യു ഡി എഫ് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പരപ്പയിൽ ആഹ്ളാദപ്രകടനം നടത്തി
പരപ്പ : നിലമ്പൂർ വിജയത്തിൽ യു ഡി എഫ് കിനാനൂർ കരിന്തളം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പരപ്പയിൽ ആഹ്ളാദപ്രകടനം നടത്തി. 9 വർഷത്തെ ജനദ്രോഹഭരണം കേരളത്തെ കടകെണിയിലാക്കി, കേരള ജനതയെ കണ്ണീരിലാഴ്ത്തി ധിക്കാരവും ധാർഷ്യട്യവുമായ് മുന്നോട്ട് പോകുമ്പോൾ നിലമ്പൂരിലെ ജനങ്ങൾ പിണറായ് ഭരണത്തിനെതിരെ അതിശക്തമായ വിധിയെഴുതി യു ഡി എഫ് ൻ്റെ മുന്നേറ്റത്തിന് തുടക്കമിട്ടിരിക്കുകയാണെന്ന് വിജയ മുന്നേറ്റത്തിൽ പരപ്പയിൽ ആഹ്ളാദപ്രകടനം നടത്തി യു ഡി എഫ് നേതാക്കൾ പറഞ്ഞു . യു ഡി എഫ് കിനാനൂർ കരിന്തളം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രകടനത്തിന് ശേഷം മുസ്ലീം ലീഗ് നേതാവ് സി എം ഇബ്രാഹിമിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ മനോജ് തോമസ്, കെ പി ബാലകൃഷ്ണൻ , സിജോ പി ജോസഫ്, സി വി ബാലകൃഷ്ണൻ, തസ്ലീം പട്ട്ളം തുടങ്ങിയവർ സംസാരിച്ചു. ആഹ്ളാദപ്രകടനത്തിന് ദിനേശൻ പെരിയങ്ങാനം, കണ്ണൻ പട്ട്ളം, ബാലഗോപാലൻ കാളിയാനം ,ജോണി കുന്നാണിക്കൽ, കാനത്തിൽ ഗോപാലൻ, യു വി മുഹമ്മദ് കുഞ്ഞി, സലാം പട്ട്ളം, പി പത്മനാഭൻ, പുഷ്പരാജൻ, വി ഭാസ്ക്കരൻ, തുടങ്ങിയവർ നേതൃത്വം നല്കി.
No comments