Breaking News

കിളിയളം - വരഞ്ഞൂർ - കാളിയാനം വഴി ബസ് സർവ്വീസ് ആരംഭിക്കണം ; മേലാഞ്ചേരി പൊതു ശ്മശാന ജനറൽ ബോഡി യോഗം


വരഞ്ഞൂർ - മേലാഞ്ചേരി പൊതു ശ്മശാന കമ്മറ്റിയുടെ വാർഷിക ജനറൽ ബോഡിയോഗം വരഞ്ഞൂറിൽ വെച്ച് നടന്നു കഴിഞ്ഞ വർഷത്തെ വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു.വരാൻ പോകുന്ന കാലഘട്ടങ്ങളിൽ പൊതുശ്മശാനങ്ങൾ വളരെ അത്യാവശ്യമാണന്നും സ്വന്തം ഭൂമിയിൽ മൃതദ്ദേഹങ്ങൾ സംസ്ക്കരിക്കുന്നതിൽ ഉണ്ടായേക്കാവുന്ന പരിണതഫലങ്ങൾ മുൻകൂട്ടി മനസിലാക്കി എല്ലാവരും പൊതുശ്മശാനം എന്ന സംവിധാനത്തിലേക്ക് കടന്ന് വരേണ്ടുന്ന കാലം വിദ്ദൂരമല്ലെന്നും അതുകൊണ്ട് ആധുനിക സംവിധാനത്തിലൂടെ പൊതുശ്മശാനങ്ങൾ സംരക്ഷിക്കുന്നതിനും പാശ്ചാത്തല സൗകര്യങ്ങൾ ഒരുക്കുന്നതിനും ഒറ്റ കെട്ടായ കൂട്ടായ പ്രവർത്തനത്തിലൂടെ വരഞ്ഞൂർ - മേലാഞ്ചേരി പൊതു ശ്മശാന കമ്മറ്റിക്ക് സാധിച്ചുവെന്നും ഭാരവാഹികൾ അഭിപ്രായപ്പെട്ടു. ശ്മശാന കമ്മറ്റി പ്രസിഡണ്ട് സി കെ ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി പത്മനാഭൻ പായടി വരവ് -ചിലവ് കണക്കുകളും, റിപ്പോർട്ടും അവതരിപ്പിച്ചു. ഇ തമ്പാൻ നായർ, വി.ദിനേശൻ വരഞ്ഞൂർ,ഇ പ്രസീധരൻ തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികളായ് പി പത്മനാഭൻ പായടി പ്രസിഡണ്ട്, പി ബാലഗോപാലൻ [ സെക്രട്ടറി ]കുഞ്ഞികൃഷ്ണൻ കെ [ജേ: സെക്രട്ടറി ]പി രാമചന്ദ്രൻ ആറാട്ട് കടവ് [ വൈസ് പ്രസിഡണ്ട് ] ദിനേശൻ വി[ ട്രഷറർ] എന്നിവരെ തെരെഞ്ഞെടുത്തു.

No comments