Breaking News

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വെള്ളച്ചാട്ടം കാണിക്കാൻ കൊണ്ടുപോയ സംഭവത്തിൽ യുവാവിനെതിരെ ചന്തേര പൊലീസ് കേസെടുത്തു


കാസർകോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വെള്ളച്ചാട്ടം കാണിക്കാൻ കൊണ്ടുപോയ സംഭവത്തിൽ യുവാവിനെതിരെ ചന്തേര പൊലീസ് കേസെടുത്തു. പെൺകുട്ടിയുടെ ബന്ധുവായ യുവാവിനെതിരെയാണ് പൊലീസ് തട്ടിക്കൊണ്ടുപോകലിനു കേസെടുത്തത്. . ഞായറാഴ്ച രാവിലെ പെൺകുട്ടി വിട്ടിനു സമീപത്തെ അമ്പലത്തിൽ തൊഴാൻ പോകുന്നതിനിടയിലാണ് സംഭവം. സ്ഥലത്തെത്തിയ യുവാവ് പെൺകുട്ടിയെ കൂട്ടി മാതമംഗലത്തിനു സമീപത്തെ പറവൂർ വെള്ളച്ചാട്ടം കാണിക്കാൻ കൊണ്ടുപോവുകയായിരുന്നുവത്രെ. ക്ഷേത്രത്തിൽ പോയ പെൺകുട്ടി തിരിച്ചെത്താത്തിനെ തുടർന്ന് ബന്ധുക്കൾ ചന്തേര പൊലീസിൽ പരാതി നൽകുകയായിരുന്നു. പെൺകുട്ടിയെ തട്ടികൊണ്ടുപോയെന്നാണ് പരാതിയിൽ പറഞ്ഞിരുന്നത്. ഇതനുസരിച്ച് പൊലീസ് കേസെടുക്കുകയും അന്വേഷണത്തിൽ പെൺകുട്ടിയെ കണ്ടെത്തുകയും ചെയ്തു. സംഭവം നടന്നത് പയ്യന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ആയതിനാൽ കേസ് അങ്ങോട്ടേക്ക് കൈമാറുമെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു.

No comments