മലയോരഹൈവേയിലെ ചിറ്റാരിക്കാൽ-കാറ്റാംകവല ഭാഗത്തെ ഓവുചാൽ വൃത്തിയാക്കി തോമാപുരം സീറോ മലബാർ യൂത്ത് മൂവ്മെന്റ് യൂണിറ്റ് അംഗങ്ങൾ
ചിറ്റാരിക്കാൽ : കല്ലും മണ്ണും നിറഞ്ഞ ഓവുചാലുകൾ വൃത്തിയാക്കാൻ യുവാക്കൾ രംഗത്ത്. മലയോരഹൈവേയിലെ ചിറ്റാരിക്കാൽ-കാറ്റാംകവല ഭാഗത്തെ ഓവുചാൽ വൃത്തിയാക്കാനാണ് തോമാപുരം സീറോ മലബാർ യൂത്ത് മൂവ്മെന്റ് യൂണിറ്റ് അംഗങ്ങൾ രംഗത്തിറങ്ങിയത്. മണ്ണിടിഞ്ഞ് അപകടസാധ്യത ഉണ്ടായിരുന്ന പള്ളിക്കുന്ന് വളവിൽ മണ്ണ് വീണ് ഓട പൂർണമായും നികന്നിരുന്നു. ഫാ. ജുബിൻ കണിപറമ്പിൽ, ഡീക്കൻ അമൽ പൂക്കുളം, മാത്യൂസ് അമ്പലത്തിൽ എന്നിവർ നേതൃത്വം നൽകി.
No comments