ഗൂഗിൾ പറ്റിച്ചു ;കുമ്പളയിൽ ലോറി ചെളിയിൽ താഴ്ന്നു...
കുമ്പള : ഗൂഗിൾ മാപ്പ് നോക്കി ലോറിയോടിച്ച ഡ്രൈവർ അപകടത്തിൽപ്പെട്ടു. കുമ്പള ആരിക്കാടിയിലാണ് സംഭവം. ആരിക്കാടി ഹനുമാൻ ക്ഷേത്രത്തിന് സമീപം നിർമാണം പൂർത്തിയാകാത്ത സർവീസ് റോഡിൽ കയറിയതായിരുന്നു അപകടത്തിനു കാരണം.
ചതുപ്പിൽ താഴ്ന്ന ലോറി ഒരു വശത്തേക്ക് ചെരിഞ്ഞു. ഗോവയിൽനിന്ന് നാദാപുരത്തേക്ക് പോവുകയായിരുന്ന ലോറിയായിരുന്നു. ബുധനാഴ്ച രാത്രി 11- നായിരുന്നു സംഭവം. ഗൂഗിൾ മാപ്പിൽ സർവീസ് റോഡ് എന്ന നിലയിലായിരുന്നു സൂചന നൽകിയിരുന്നത്.
No comments