Breaking News

ഇരട്ട നേട്ടവുമായി കരിന്തളം കുടുംബാരോഗ്യ കേന്ദ്രം


കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്തിലെ  കരിന്തളം കുടുംബാരോഗ്യ കേന്ദ്രത്തിനാണ് ഇരട്ടനേട്ടം കൈവരിക്കാൻ ആയത് ശുചിത്വം, മാലിന്യ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കാനായി ആവിഷ്കരിച്ചതാണ് കായകൽപ്പ പുരസ്കാരം ജില്ലയിലെ കുടുംബാരോഗ്യ കേന്ദ്രങ്ങൾ, താലൂക്ക് ആശുപത്രികൾ, ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ എന്നിവയിൽ നിന്ന് തെരഞ്ഞെടുക്കുന്നവർക്കാണ് പുരസ്കാരം നൽകുന്നത് ജില്ലാതല പരിശോധനയുടെയും സംസ്ഥാന തല പരിശോധനയും അടിസ്ഥാനത്തിലാണ് മികച്ചവയെ തിരഞ്ഞെടുക്കുന്നത്  .ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ വിഭാഗത്തിലാണ് കരിന്തളത്തിന് രണ്ട് അവാർഡുകൾ ലഭിച്ചിട്ടുള്ളത് ചോയ്യംകോട് ജനകീയ ആരോഗ്യ കേന്ദ്രം ഒന്നാമതും 97.08 % മാർക്ക് (1 ലക്ഷം രൂപ) ,  ബിരിക്കുളം ജനികിയാരോഗ്യ  കേന്ദ്രം രണ്ടാം സ്ഥാനവും 95.83% മാർക്ക് ( 50,000 രൂപ)  നേടിയത് കഴിഞ്ഞ വർഷം ഈ സ്ഥാപനങ്ങൾക്ക് രണ്ടും മൂന്നും സ്ഥാനങ്ങളാണ് ലഭിച്ചത് ഈ വർഷം NQAS സ്റ്റേറ്റ് അസസ്മെൻ്റ് നടന്നുകൊണ്ടിരിക്കുകയാണ് ഗ്രാമപഞ്ചായത്ത് ഭരണസമിതി ,ജിവനക്കാർ , ഹെൽത്ത് ടിം എന്നിവരുടെ നല്ല രീതിയിലുള്ള ഇടപെടലുകളാണ് ഈ നേട്ടത്തിന് അർഹമായത് കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് ആരോഗ്യ മേഖലയ്ക്ക് നല്ല പ്രാധാന്യമാണ് നൽകിക്കൊണ്ടിരിക്കുന്നത് ഈ കഴിഞ്ഞ മാസമാണ് കിനാവൂർ ഹോമിയോ ഡിസ്പെൻസറി പരപ്പ ആയുർവേദം ഡിസ്പെൻസറി എന്നിവയ്ക്ക് NQAS ലഭിച്ചത്. കാട്ടിപ്പൊയിൽ ആയുർവേദ ഡിസ്പെൻസറി NQAS ലെവലിലേക്ക് ഉയർത്തുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുകയാണ് .ഈ കഴിഞ്ഞ വർഷങ്ങളിലെല്ലാം കരിന്തളം കുടുംബാരോഗ്യ കേന്ദ്രത്തിന് ആർദ്ര കേരള പുരസ്കാരം നേടാനായിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ രവിയുടെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെയും മെഡിക്കൽ ഓഫീസർ ഡോ: സുനിതയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ ടീമിൻ്റെയും നല്ല രീതിയിലുള്ള ഇടപെടലാണ് ഗ്രാമപഞ്ചായത്തിൽ നടത്തി കൊണ്ടിരിക്കുന്നത്. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി അജിത്ത് കുമാർ  ഈ മേഖലയിൽ നന്നായി ഇടപെടുന്നുണ്ട്

No comments