Breaking News

കാരുണ്യ സ്പർശം ഫാർമസി.. വിലകൂടിയ അർബുദ മരുന്നുകൾ കുറഞ്ഞ വിലയിൽ ജില്ലയിൽ കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിലാണ്‌ പദ്ധതിയുടെ ഭാഗമായുള്ള കൗണ്ടർ


കാസർകോട് : അർബുദരോഗ ചികിത്സക്കുള്ള വിലകൂടിയ മരുന്നുകൾ ജനങ്ങൾക്ക് പരമാവധി വിലകുറച്ച് ലഭ്യമാക്കാൻ ആരോഗ്യവകുപ്പ് നടപ്പാക്കുന്ന 'കാരുണ്യ സ്പർശം - സീറോ പ്രോഫിറ്റ് ആന്റി കാൻസർ ഡ്രഗ്സ്' പദ്ധതി സാധാരണക്കാർക്ക് ആശ്വാസമാകുന്നു. ജില്ലയിൽ കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപ്രതിയിലാണ് പദ്ധതിയുടെ ഭാഗമായുള്ള കൗണ്ടർ. 300 ബ്രാൻഡഡ് ഓങ്കോളജി മരുന്നുകളാണ് കൗണ്ടർ വഴി വിൽപന. 2024 സെപ്തംബറിലാണ് ജില്ലാ ആശുപത്രിയിൽ കാരുണ്യ ഫാർമസിയുടെ ഭാഗമായി കാരുണ്യസ്പർശം കൗണ്ടർ പ്രവർത്തനം ആരംഭിക്കുന്നത്. 42,350 രൂപ വിലയുള്ള ക്യാൻസർ പ്രതിരോധ മരുന്നിന് കൗണ്ടർ വഴി ഈടാക്കുന്ന വില 5,552 രൂപ മാത്രം. 5,252 രൂപയുടെ മരുന്നിനാവട്ടെ 689 രൂപയും.1512 രൂപ എംആർപിയുള്ള മരുന്നിന് നൽകേണ്ടത് വെറും 689 രൂപ .ഇങ്ങനെ, ലഭ്യമായ എല്ലാ അർബുദ പ്രതിരോധ മരുന്നുകളും രോഗികൾക്ക് ലഭിക്കും. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ കോഴിക്കോട് ഡിപ്പോയിൽനിന്നും ജില്ലയിലെ രോഗികളുടെ ആവശ്യങ്ങൾക്കനുസരിച്ചുമാണ് മരുന്നുകൾ എത്തിക്കുന്നത്. ഡിപ്പോയിൽ ലഭ്യമല്ലാത്ത മരുന്നുകൾ ഹെഡ് ഓഫീസിൽനിന്നും നേരിട്ട് എത്തിച്ച് നൽകും. വില കൂടിയ മരുന്നുകൾ കുറേക്കാലം സംഭരിച്ച് വയ്ക്കുന്നതിനുള്ള ബുദ്ധിമുട്ട് കാരണം ചില മരുന്നുകൾ രോഗികളുടെ ആവശ്യാനുസരണം ഹെഡ് ഓഫീസിൽ അറിയിക്കുകയും അവിടെനിന്ന് ലഭ്യമാവുന്ന മുറയ്ക്ക്

എത്തിക്കുകയുമാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ ചില മരുന്നുകളുടെ ലഭ്യതയ്ക്ക് കുറച്ച് കാലതാമസം നേരിടുന്നുവെങ്കിലും നല്ലരീതിയിലാണ് കൗണ്ടറിന്റെ പ്രവർത്തനം മുന്നോട്ടു പോകുന്നതെന്ന് ജില്ലയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഫാർമസിസ്റ്റ് അജിത പറഞ്ഞു.

No comments