Breaking News

പരിയാരത്ത് രണ്ടു മക്കളുമായി യുവതി കിണറ്റിൽ ചാടി; യുവതിയുടെയും ഒരു കുട്ടിയുടെയും നില ഗുരുതരം


പയ്യന്നൂർ: പരിയാരം, ശ്രീസ്ഥയിൽ യുവതി രണ്ടു മക്കളുമായി കിണറ്റിൽ ചാടി. ധനഞ്ജയ ആണ് മക്കളുമായി കിണറ്റിൽ ചാടിയത്. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. അയൽവാസികളും വിവരം അറിഞ്ഞെത്തിയ ഫയർഫോഴ്സും ചേർന്ന് മൂന്നു പേരെയും പുറത്തെടുത്തു പരിയാരം മെഡിക്കൽ കോളേജ് ആശുപ്രതിയിൽ എത്തിച്ചു. ഇവരിൽ യുവതിയുടെയും ഒരു കുട്ടിയുടെയും നില അതീവ ഗുരുതരമാണ്. സ്വന്തം വീട്ടിലായിരുന്ന യുവതിയും മക്കളും അടുത്തിടെയാണ് ഭർതൃവീട്ടിൽ തിരിച്ചെത്തിയതെന്നു പറയുന്നു.

No comments