Breaking News

ചിന്‍സ്ട്രാപ് ഇടാതെ ഹെല്‍മറ്റ് ധരിക്കുന്നവരെ പിടികൂടാന്‍ ജില്ലയില്‍ പൊലീസ് പരിശോധന ശക്തമാക്കി

കാസർഗോഡ് : ചിന്‍സ്ട്രാപ് ഇടാതെ ഹെല്‍മറ്റ് ധരിക്കുന്നവരെ പിടികൂടാന്‍ ജില്ലയില്‍ പൊലീസ് പരിശോധന ശക്തമാക്കി. ആദ്യ ഘട്ടത്തില്‍ പിടികൂടി ഉപദേശിച്ചുവിടുകയാണ് ലക്ഷ്യം. ഉപദേശം കേട്ടിട്ടും നന്നായില്ലെങ്കില്‍ പിഴ ഈടാക്കും. ഇതിനകം ആയിരത്തിലധികം പേരെ പൊലീസ് ഉപദേശിച്ച് വിട്ടു. എന്നിട്ടും നന്നാകാത്തവര്‍ക്കാണ് പിഴ. ഇത്തരത്തില്‍ 150ലധികം പേര്‍ക്ക് ഇതിനകം പിഴ ചുമത്തി. ജില്ലാ പൊലീസ് മേധാവി ബി.വി.വിജയ ഭാരത് റെഡ്ഡിയുടെ നിര്‍ദേശപ്രകാരമാണ് പരിശോധന. വരും ദിവസങ്ങളില്‍ പരിശോധന ശക്തമാക്കും. ചിന്‍സ്ട്രാപ് ഇടാതെ ഹെല്‍മറ്റ് ധരിച്ച് യാത്ര ചെയ്യുമ്പോള്‍ അപകടത്തില്‍ പെട്ടാല്‍ ഗുണം ലഭിക്കില്ല. തെറിച്ചു വീഴുമ്പോള്‍ ഹെല്‍മറ്റ് ഊരിത്തെറിക്കുകയും തലയ്ക്ക് പരുക്കേല്‍ക്കുകയും ചെയ്യും.

No comments