Breaking News

കുന്നുംകൈ എയുപി സ്കൂളിൽ മാസ്സോണം 2K 25 എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു.. മാവേലിയുടെ ഗൃഹസന്ദർശനം കുട്ടികൾക്കും നാട്ടുകാർക്കും ഒരു പുതിയ അനുഭവം സമ്മാനിച്ചു


കുന്നുംകൈ : കുന്നുംകൈ എയുപി സ്കൂളിൽ മാസ്സോണം 2K25 എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഇതിന്റെ  ഭാഗമായി കുട്ടികൾക്കായി വടംവലി,പൂക്കളം തിരുവാതിര, ഓണപ്പാട്ട്  തുടങ്ങിയ വിവിധ കലാ കായിക പരിപാടികൾ നടത്തി. കുട്ടികൾക്കും രക്ഷിതാക്കൾക്കും, അധ്യാപകർക്കും  വിവിധ മത്സര പരിപാടികളും ഉണ്ടായിരുന്നു. മാവേലിയുടെ ഗൃഹസന്ദർശനം കുട്ടികൾക്കും നാട്ടുകാർക്കും ഒരു പുതിയ അനുഭവം സമ്മാനിച്ചു. എല്ലാവർക്കും വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു. പി റ്റി എ പ്രസിഡന്റ് ഷീബ ജോർജ് , വൈസ് പ്രസിഡന്റ് ശശി പി വി , എം പി റ്റി എ പ്രസിഡന്റ് നദീറ എൻ.വി , ഹെഡ്മാസ്റ്റർ വർഗ്ഗീസ് .സി.എം, മാനേജ്മെന്റ് പ്രതിനിധി നസീർ  എം.എ തുടങ്ങിയവർ പരിപാടികൾക്ക് നേത്യത്വം നല്കി.

No comments