Breaking News

ദേശീയപാതയിലെ നീലേശ്വരം പുഴയിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച പാലക്കാട് സ്വദേശിയായ പൂ വിൽപ്പനക്കാരനെ പിന്തിരിപ്പിച്ച് ബന്ധുക്കൾക്കൊപ്പമയച്ചു


നീലേശ്വരം : ദേശീയപാതയിലെ നീലേശ്വരം പുഴയിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച പാലക്കാട് സ്വദേശിയായ പൂ വിൽപ്പനക്കാരനെ പിന്തിരിപ്പിച്ച് ബന്ധുക്കൾക്കൊപ്പമയച്ചു. നീലേശ്വരം ബസ് സ്റ്റാൻഡ് പരിസരത്ത് പൂവിൽപ്പന നടത്തുന്ന പാലക്കാട് കുഴൽമന്ദത്തെ മണികണ്ഠനാണ് ഇന്ന വൈകീട്ട് പുഴയിൽ ചാടി ആത്മഹത്യയ്ക്കൊരുങ്ങിയത്. തത്സമയം ഇതുവഴി വന്ന ഒരു യുവാവ് ഇദ്ദേഹത്തെ പിടികൂടിയെങ്കിലും മണികണ്ഠൻ പാലത്തിന്റെ കൈവരിയിൽ പുഴയിലേക്ക് തൂങ്ങിയ നിലയിലായിരുന്നു. ഈ സമയം ഇവിടെ എത്തിയ ചെറുവത്തൂരിലെ വർക് ഷോപ് നടത്തിപ്പുകാരൻ പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ പ്രമോദ്, വിദ്യാർഥികളായ മക്കൾ അബിത, അനീഷ് എന്നിവർ ചേർന്ന് മണികണ്ഠനെ ര ക്ഷപ്പെടുത്തി.

വീണ്ടും കുതറി പുഴയിലേക്ക് ചാടാൻ ശ്രമിക്കുന്നതിനിടെ ഹൊസ്ദുർഗ് എസ് ഐയും നീന്തൽ താരവുമായ എം ടി പി സെയ്ഫുദ്ദീൻ ഇദ്ദേഹത്തെ പിന്തിരിപ്പിച്ച് നീലേശ്വരം പോ ലീസിനെയും രക്ഷാപ്രവർത്തകനും ചുമട്ട് തൊഴിലാളിയുമായ കടിഞ്ഞിമൂലയിലെ മധുവിനെയും വിവരമറിയിച്ചു. ഇവർ എ ത്തി മണികണ്ഠനെ നീലേശ്വരം പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി സമാധാനിപ്പിച്ച് ബന്ധുക്കൾക്കൊപ്പം അയച്ചു.

No comments