Breaking News

ബദിയഡുക്ക, ബോൾക്കട്ടയിൽ ബൈക്കിൽ ജീപ്പിടിച്ചുണ്ടായ അപകടത്തിൽ ബി എം എസ് പ്രവർത്തകൻ മരിച്ചു

കാസർകോട്: ബദിയഡുക്ക, ബോൾക്കട്ടയിൽ ബൈക്കിൽ ജീപ്പിടിച്ചുണ്ടായ അപകടത്തിൽ ബി എം എസ് പ്രവർത്തക ൻ മരിച്ചു. മധുര, കോടി മജലിലെ വിജയകുമാർ എന്ന പത്തു (38)ആ ണ് മരിച്ചത്. ഇദ്ദേഹത്തിന്റെ സുഹൃത്ത് നീർച്ചാലിലെ രാധാ കൃഷ്ണനെ സാരമായി പരിക്കേറ്റ നിലയിൽ മംഗലാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം 6.45 മണിക്ക് ബദിയഡുക്ക, ബോൾ ക്കട്ടയിലാണ് അപകടം. സു ഹത്തിന്റെ വീട്ടിൽ പോയി മടങ്ങുകയായിരുന്നു വിജയനും സുഹൃത്തും.

ഇതിനിടയിലാണ് അപകടം ഉണ്ടായത്. സാരമായി പരി ക്കേറ്റ ഇരുവരെയും കാസർകോട്ടെ ആശുപത്രിയിൽ എത്തി ച്ച് പ്രാഥമിക ചികിത്സ നൽകി. വിദഗ്ദ്ധ ചികിത്സയ്ക്കായി മംഗലാപുരത്തെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്ന തിനിടയിൽ വിജയൻ വഴി മദ്ധ്യേ മരണപ്പെട്ടു. അപകടത്തി ൽ ബദിയഡുക്ക പോലീസ് കേസെടുത്തു. ജീപ്പോടിച്ചിരുന്ന ആൾ പോലീസിന്റെ കസ്റ്റഡിയിലാണ്. പരേതനായ കൃഷ്ണ ൻ ഷീല ദമ്പതികളുടെ മകനായ വിജയൻ നിർമ്മാണ തൊ ഴിലാളിയാണ്. സഹോദരങ്ങൾ: ബിന്ദു, പ്രമോദിനി.

No comments