Breaking News

കല്ല്യോട്ട് ഇരട്ടകൊലക്കേസ് പ്രതികൾക്ക് പരോൾ അനുവദിച്ചതിൽ പ്രതിഷേധിച്ച് പൊലീസ് അനുമതി ഇല്ലാതെ പ്രകടനം നടത്തിയ കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ 83 പേർക്കെതിരെ കേസെടുത്തു


പെരിയ : കല്ല്യോട്ട് ഇരട്ടകൊലക്കേസ് പ്രതികൾക്ക് പരോൾ അനുവദിച്ചതിൽ പ്രതിഷേധിച്ച് പൊലീസ് അനുമതി ഇല്ലാതെ പ്രകടനം നടത്തിയതിനു കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ 83 പേർക്കെതിരെ കേസെടുത്തു.

യു ഡി എഫ് ജില്ലാ കൺവീനർ എ ഗോവിന്ദൻ നായർ, ഡി സി സി വൈസ് പ്രസിഡണ്ട് പ്രദീപ് കുമാർ, ഡി സി സി ജനറൽ സെക്രട്ടറി ധന്യാസുരേഷ്, നേതാക്കളായ ബാബുരാജ്, രതീഷ് കാട്ടുമാടം, മാർട്ടിൻ ജോർജ്ജ്, ദാമോദരൻ വിരപ്പൻ, സുഭാഷ്, ദീപു പൊട്ടാസ്, കുഞ്ഞമ്പു കുളിയൻമരം, പി വി സുരേഷ് പുല്ലൂർ, അജിത് കുമാർ പൂടങ്കല്ല്, അഭിലാഷ്, രാജൻ അരീക്കര, ഉനൈസ് ബേഡകം, ജവാദ്, കാർത്തികേയൻ, ശശിമെമ്പർ, അരവിന്ദൻ, മൂര്യാനം പപ്പൻ, ഭാസ്ക്കരൻ, ചന്തു, റീന തുടങ്ങിയവർക്കെതിരെയാണ് ഇൻസ്പെക്ടർ എം വി ശ്രീദാസിന്റെ പരാതി പ്രകാരം ബേക്കൽ പൊലീസ് കേസെടുത്തത്. യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒന്നുമുതൽ 23 പ്രതികളും കണ്ടാൽ അറിയാവുന്ന 83 പേരും ന്യായവിരോധമായി സംഘം ചേർന്ന് അനുമതി ഇല്ലാതെ പ്രകടനമായി എത്തി പൊലീസിന്റെ ആജ്ഞ ധിക്കരിച്ച് ലഹളയുണ്ടാക്കണമെന്ന ഉദ്ദേശത്തോടെ പെരിയ -കല്ല്യോട്ട്  റോഡ് ഉപരോധിച്ച് യാത്രക്കാർക്കും വാഹനങ്ങൾക്കും തടസ്സം സൃഷ്ടിച്ചുവെന്നു ബേക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പറയുന്നു.

No comments