ഭീഷണിയായ മരം മുറിച്ച് മാറ്റണം ; കാക്കടവ് പാലത്തിന്നടുത്ത് കച്ചവട സ്ഥാപനങ്ങൾക്കും ജനങ്ങളുടെ ജീവനും ഭീഷണിയായി ചാഞ്ഞ് നിൽക്കുന്ന വാകമരം മുറിച്ചു മാറ്റണമെന്ന് ആവശ്യം
കാക്കടവ് : വെസ്റ്റ്എളേരി, കയ്യൂർ -ചീമേനി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കാക്കടവ് പാലത്തിന്നടുത്ത് നിരവധി കച്ചവട സ്ഥാപനങ്ങൾക്കും ജനങ്ങളുടെ ജീവനും ഭീഷണിയായി വൻ വാകമരം ചാഞ്ഞ് നിൽക്കുകയാണ്. ഓട്ടോസ്റ്റാൻ്റ്, ബസ് വെയ്റ്റിംഗ് ഷെഡ്, ഹോട്ടലുകൾ, കമ്പ്യൂട്ടർസെൻ്റർ, ജലസേചന പദ്ധതികൾ തുടങ്ങി ജനങ്ങൾ ദൈനം ദിനാവശ്യങ്ങൾക്ക് ബന്ധപ്പെടുന്ന ഒരു ചെറുപട്ടണമാണ് കാക്കടവ് .
ചീമേനി, നല്ലോമ്പുഴ മേഖലയിൽ നിന്നു വരുന്ന ത്രീ ഫെയ്സ് വൈദ്യുതിലൈനും ഈമരത്തിന്നടിയിൽ കൂടിയാണ് കടന്നു പോകുന്നത്. ചീമേനി - ഓടക്കൊല്ലി പൊതുമരാമത്ത് റോഡ് കടന്ന് പോകുന്നിടമാണ് കാക്കടവ്.
ജനങ്ങൾക്ക് ഭീഷണിയായി നിൽക്കുന്ന വാകമരവും, മുള്ളിലവും അടിയന്തരമായും മുറിച്ചു മാറ്റണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.പൊതു പ്രവർത്തകനായ കെ.പി.നാരായണൻ പൊതുമരത്ത് വകുപ്പ് മന്ത്രിക്കും, തൃക്കരിപ്പൂർ എം എൽ എ എം.രാജഗോപാലനും നിവേദനം നൽകിയിട്ടുണ്ട്.
No comments