Breaking News

'കോടോത്തുത്സവം 2025' ഹൊസ്‌ദുർഗ് ഉപജില്ല സ്കൂ‌ൾ കലോത്സവം കോടോത്ത്: വിപുലമായ സംഘാടക സമിതി രൂപീകരിച്ചു


ഒടയംചാൽ : 64 മത് ഹോസ്ദുർഗ് ഉപജില്ല സ്കൂൾ കലോത്സവ സംഘാടകസമിതി രൂപീകരിച്ചു.
64 മത് ഹോസ്ദുർഗ് ഉപജില്ല സ്കൂൾ കലോത്സവം 2025 ഒക്ടോബർ മാസം രണ്ടാം വാരത്തിൽ കോടോത്ത് ഡോക്ടർ അംബേദ്കർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടക്കും.
 കലോത്സവത്തിന്റെ സംഘാടകസമിതി രൂപീകരണ ഉദ്‌ഘാടനം ഡോ. അംബേദ്കർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് കാഞ്ഞങ്ങാട് എംഎൽഎ ശ്രീ ഈ ചന്ദ്രശേഖരൻ നിർവഹിച്ചു. കോടോം ബേളൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. ശ്രീജ അധ്യക്ഷത വഹിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ലക്ഷ്മി മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത്  വൈസ് പ്രസിഡണ്ട് എം.  ഭൂപേഷ്,
ജില്ലാ പഞ്ചായത്ത് അംഗം ഷിനോജ് ചാക്കോ,ബ്ലോക്ക്‌ പഞ്ചായത്ത്‌ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രജനി കൃഷ്ണൻ, കോടോം ബേളൂർ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ പി. ദാമോദരൻ, ബ്ലോക്ക്‌ മെമ്പർ പി. വി ശ്രീലത, പഞ്ചായത്ത്‌ മെമ്പർമാരായ കുഞ്ഞികൃഷ്ണൻ, സൂര്യ ഗോപാലൻ, ഹയർ സെക്കന്ററി വിഭാഗം ജില്ല കോർഡിനേറ്റർ സി. വി. അരവിന്ദാക്ഷൻ, ജില്ല അസിസ്റ്റന്റ് കോർഡിനേറ്റർ പി. മോഹനൻ,ഡി. ഇ. ഒ. രോഹിന് രാജ് ആർ , ബി. പി. സി. സനൽ കുമാർ , പിടിഎ പ്രസിഡന്റ്‌ സൗമ്യ വേണുഗോപാൽ, എസ്. എം. സി ചെയർമാൻ  ടി. ബാബു, ടി. കോരൻ പി.ഗോവിന്ദൻ, അശോകൻ. കെ,സജി എം. എ എന്നിവർ സംസാരിച്ചു. ഹോസ്ദുർഗ് എ ഇ ഒ ശ്രീ.സുരേന്ദ്രൻ കലോത്സവ സംഘാടനത്തെകുറിച്ച് വിശദീകരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രെസ്സ്  കെ. ശാന്തകുമാരി ബജറ്റ് അവതരിപ്പിച്ചു. പ്രിൻസിപ്പാൾ പി. എം ബാബു സ്വാഗതവും, സ്റ്റാഫ്‌ സെക്രട്ടറി കെ. ഐ സുകുമാരൻ നന്ദിയും പറഞ്ഞു. കലോത്സവ വിജയത്തിനായി വിപുലമായ 
സംഘടക സമിതി രൂപീകരിച്ചു. രാജ്‌മോഹൻ ഉണ്ണിത്താൻ എം. പി, ഇ. ചന്ദ്രശേഖരൻ എം. എൽ. എ, എം. രാജഗോപാലൻ എം. എൽ. എ എന്നിവർ മുഖ്യ രക്ഷാധികാരികളായും, ഉപജില്ലയിലെ മുൻസിപ്പാലിറ്റി, ബ്ലോക്ക്‌ പഞ്ചായത്ത്‌, ഗ്രാമപഞ്ചായത്ത്‌ എന്നിവയുടെ ചെയർമാൻമാർ രക്ഷാധികാരികളായും,,കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ പി.ശ്രീജ ചെയർപേഴ്സണായും സ്കൂൾ പ്രിൻസിപ്പാൾ പി. എം ബാബു ജനറൽ കൺവീനറായും, ഹെഡ്മിസ്ട്രെസ്സ് ശാന്തകുമാരി  ജോയിന്റ് കൺവീനറായുമുള്ള 501 അംഗ ജനറൽ കമ്മിറ്റി രൂപീകരിച്ചു. വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു

No comments