'അധ്വാനിക്കുന്ന പണം അശരണർക്ക്..' മാതൃകാ പ്രവർത്തനവുമായി തോടംചാൽ സിറ്റിസൺ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ്
പരപ്പ : അടിയന്തരം,വിവാഹം, തുടങ്ങിയ ചടങ്ങുകളിൽ ഭക്ഷണം വിളമ്പി കൊടുത്ത് അതിലൂടെ ലഭ്യമാകുന്ന തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിച്ച് മാതൃകാ പ്രവർത്തനം തുടരുകയാണ് തോടംചാൽ സിറ്റിസൺ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ്. പ്രവർത്തകർ കഴിഞ്ഞ ദിവസം പണി എടുത്ത് ലഭിച്ച കൂലിയായ 10000 രൂപ പരപ്പ മാളൂർകയത്തെ സുരേഷ് ചികിത്സാ സമിതി ഭാരവാഹികൾക്ക് കൈമാറി.ക്ലബ്ബ് സെക്രട്ടറി ശ്രീ.അനൂപ് .പി , പ്രസിഡൻറ് ശ്രീ.അയ്യൂബ് സബാൻ, ഖജാൻജി ശ്രീ.സുധീഷ് ,ക്ലബ്ബ് എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീ.അജിത്ത് കുമാർ, ശ്രീ.വിനോദ് സി, ശ്രീ.അജീഷ്കുമാർ, എന്നിവർ ചികിത്സാസഹായ സമിതി ചെയർമാൻ ശ്രീമതി രമ്യ കെ, ജനറൽ കൺവീനർ ശ്രീ വി ബാലകൃഷ്ണൻ എന്നിവരെ സഹായധനം ഏൽപ്പിച്ചു.സമിതി ഉപഭാരവാഹികളും , എക്സിക്യൂട്ടീവ് അംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു.
ശ്രീ സുരേഷിന്റെ രോഗവിവരം അറിഞ്ഞ നാൾ മുതൽ ഒട്ടേറെ വ്യക്തികളും , സംഘടനകളും സഹായ ധനം നൽകിയിട്ടുണ്ട്. ചികിത്സാസഹായ സമിതി രൂപീകരിച്ചതിനു ശേഷം, സമിതിയിലെ പ്രധാന ഭാരവാഹികളും കമ്മിറ്റി അംഗങ്ങളിൽ ചിലരും ആദ്യഗഡു സഹായധനം നൽകി കഴിഞ്ഞു.
ഒരു സാംസ്കാരിക പ്രസ്ഥാനം എന്ന നിലയിൽ തോടംചാൽ സിറ്റിസൺ ആർട്സ് & സ്പോർട്സ് ക്ലബ്ബ് പ്രവർത്തകരാണ് ആദ്യമായി ഈ സംരംഭത്തിലേക്ക് ഇത്രയും വലിയൊരു തുക സംഭാവനയായി നൽകിയത്. ഇതിനുമുമ്പും ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾ തോടംചാൽ സിറ്റിസൺ ക്ലബ്ബ് ഏറ്റെടുത്ത് നടത്തി നാടിന് മാതൃക ആയിട്ടുണ്ട്
No comments