അഖില കേരള യാദവ സഭയും സാരഥി - യു.എ.ഇ യുടെയും സംയുക്താമുഖ്യത്തിൽ സാരഥി - കൃഷ്ണഗാഥ പ്രതിഭാ പുരസ്ക്കാരങ്ങൾ വിതരണം ചെയ്തു
കാഞ്ഞങ്ങാട്: അഖില കേരള യാദവ സഭയും സാരഥി - യു.എ.ഇ യുടെയും സംയുക്താമുഖ്യത്തിൽ യാദവ സമുദായത്തിലെ എസ്.എസ്.എൽ.സി.സി.ബി. എസ്.ഇ (പത്താം തരം) പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കണ്ണൂർ കാസർഗോഡ് ജില്ലകളിലെ 150 ഓളം വിദ്യാർത്ഥികൾക്കുള്ള സാരഥി കൃഷ്ണഗാഥ - പ്രതിഭാ പുരസ്‌കാരങ്ങൾ യാദവ സമുദായത്തിന്റെ പ്രധാന കഴകങ്ങളിലൊന്നായ മുളവനൂർ ശ്രീ ഭഗവതി ക്ഷേത്ര കഴകത്തിൽ വെച്ച് യാദവ സഭ സംസ്ഥാന പ്രസിഡന്റ് കെ.ശിവരാമൻ മേസ്ത്രിയുടെ അദ്ധ്യക്ഷതയിൽ . കാസറഗോഡ് ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി.ടി. ഉത്തംദാസ് ഉൽഘാടനം നിർവ്വഹിച്ച് പുരസ്കാരങ്ങൾ വിതരണം ചെയ്തു.
സമൂഹത്തിൽ വർ ദ്ധിച്ച് വരുന്ന ആത്മഹത്യകളും മയക്ക്മരുന്നുകളുടെ വ്യാപനവും മനുഷ്യ ജീവിതത്തെ വേട്ടയാടി കൊണ്ടിരിക്കുമ്പോൾ നൻമയുടെയും ഒരുമയുടെയും വഴികളിലൂടെ അഹ ങ്കാരമില്ലാതെ സഞ്ചരിക്കുവാൻ ഇത്തരം സമുദായ കൂട്ടായ്മകൾക്ക് കഴിയട്ടെയെന്നും ഭാവി ജീവിതത്തിൽ ഉന്നതമൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ട് മുന്നേറുവാൻ പുരസ്കാര ജേതാക്കൾക്ക് സാദ്ധ്യമാകട്ടെ യെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങിൽ വെള്ളരികുണ്ട് തഹസിൽദാർ പി.വി.മുരളി മുഖ്യതാഥിയായിരുന്നു. ക്ഷേത്രം സ്ഥാനികർ നിലവിളക്ക് തെളിയിച്ച് ആരംഭം കുറിച്ച ചടങ്ങിൽ സാരഥി യുഎഇ പ്രസിഡണ്ട് ഉമ്മവരൻ മടിക്കൈ സാരഥിയെ പരിചയപ്പെടുത്തി. യാദവ മഹാസഭ ദേശീയ സിക്രട്ടറി അഡ്വ.എം. രമേഷ് യാദവ് അനുഗ്രഹ പ്രഭാഷണം നടത്തി.
ചടങ്ങിൽ മുളവന്നൂർ ക്ഷേത്രം സ്ഥാനികരെയും മുഖ്യമന്ത്രിയുടെ വിശിഷ്ട സേവാ മെഡലിന് അർഹനായ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഉത്തംദാസിനെയും വെള്ളരിക്കുണ്ട് തഹസിൽദാർ പി.വി. മുരളിയെയും ആദരിച്ചു.ചടങ്ങിൽ കെ.കെ.റാം, വിശ്വനാഥൻ എം വി , വയലപ്രം നാരായണൻ, മനീഷ് കുമാർ, ബാബു മാണിയൂർ, നന്ദകുമാർ പി ടി, പി. രാജേശ്വരി, കെ.വിജയൻ എന്നിവർ സംസാരിച്ചു. യാദവസഭ സംസ്ഥാന, ജില്ലാ താലൂക്ക് ഭാരവാഹികൾ പങ്കെടുത്ത ചടങ്ങിൽ
യാദവ സഭ സംസ്ഥാന ജന: സിക്രട്ടറി കെ. യം. ദാമോദരൻ സ്വാഗതവും സിക്രട്ടറി ബാബു കുന്നത്ത് നന്ദിയും പറഞ്ഞു.
No comments