Breaking News

വെള്ളരിക്കുണ്ട് പാത്തിക്കരയിൽ റോഡരികിൽ വൈദ്യുതി തൂണുകൾ നിരത്തി വച്ചത് അപകടത്തിന് കാരണമാകുന്നു


വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് കൊന്നക്കാട് റോഡിൽ പാത്തിക്കരയ്ക്ക് സമീപം റോഡരികിൽ വൈദ്യുതി തൂൺ നിരത്തി വച്ചത് അപകടത്തിന് കാരണമാകുന്നു.

ഇവിടെ റോഡിലെ വളവ് കാരണം ഡ്രൈവർമാർക്ക് വൈദ്യുതി തൂണുകൾ ശ്രദ്ധയിൽ പെടുന്നില്ല അതുകാരണം വാഹനങ്ങൾ സൈഡ് കൊടുക്കുമ്പോൾ റോഡരികിൽ കിടത്തി വച്ച വൈദ്യുതി തൂണുകൾക്ക് മേൽ വാഹനം പാഞ്ഞുകയറി ഇവിടെ അപകടം നിത്യ സംഭവമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് പ്രദേശവാസികൾ പറയുന്നു. നിത്യേന നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്. ബന്ധപ്പെട്ട വൈദ്യുതി സെക്ഷൻ ഓഫീസിലെ അധികൃതർ എത്രയും പെട്ടെന്ന് ഇവിടെയുള്ള പോസ്റ്റുകൾ മാറ്റാൻ നടപടി സ്വീകരിച്ച് അപകടങ്ങൾ ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

No comments