Breaking News

നൈറ്റ് വാച്ച്മാൻമാരെ കേരളാ ബാങ്ക് സ്റ്റാഫ് പാറ്റേണിൽ ഉൾപ്പെടുത്തി സ്ഥിരപ്പെടുത്തണം ; കാസർഗോഡ് ജില്ല സെക്യൂരിറ്റി & ഹൗസ് കീപ്പിംഗ് വർക്കേഴ്സ് യൂണിയൻ (സി ഐ ടി യു ) കേരളാ ബാങ്ക് യൂണിറ്റ് സമ്മേളനം

ദീർഘകാലം ജില്ലാ ബാങ്കിലും ഇപ്പോൾ കേരള ബാങ്കിലുമായി ജോലി ചെയ്തു വരുന്ന നൈറ്റ് വാച്ച്മാൻമാരെ കേരളാ ബാങ്ക് സ്റ്റാഫ് പാറ്റേണിൽ ഉൾപ്പെടുത്തി സ്ഥിരപ്പെടുത്തണമെന്ന് കാസർഗോഡ് ജില്ല സെക്യൂരിറ്റി &ഹൗസ് കീപ്പിംഗ് വർക്കേഴ്സ് യൂണിയൻ (CITU) കേരളാ ബാങ്ക് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. സ സി. ഐ. ടി.യു ജില്ലാ പ്രസിഡൻ്റ് പി.മണി മോഹൻ ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിൽ മികവു പുലർത്തിയ ആദിത്യ. എസ്. എൻ, ആര്യൻ.പി.പി. എന്നിവരെ ചടങ്ങിൽ വെച്ച് അനുമോദിച്ചു.യൂണിറ്റ് പ്രസിഡൻ്റ് ബാലകൃഷ്ണൻ. ജി അദ്ധ്യക്ഷനായിരുന്നു. യൂണിയൻ ജില്ലാ സെക്രട്ടറി നാരായണൻ തെരുവത്ത്, പ്രസിഡൻ്റ് സുഗജൻ .കെ, പ്രീയ.ടി.കെ,എന്നിവർ സംസാരിച്ചു. സുജാതൻ.എൻ.വി സ്വാഗതവും നിതീഷ്കുമാർ. പി.വി നന്ദിയും പറഞ്ഞു.


ഭാരവാഹികൾ
പവിത്രൻ.സി (പ്രസിഡൻ്റ്)
വിനോദ്. കെ,നിതീഷ് കുമാർ. പി.വി (വൈസ് പ്രസിഡൻ്റ്)
ബാലകൃഷ്ണൻ.കെ (സെക്രട്ടറി) രാജേഷ്.എം.പി, ഭാസ്ക്കരൻ.കെ.(ജോയിൻ്റ് സെക്രട്ടറി)
നിതീഷ്.കെ.കെ(ട്രഷറർ)

No comments