Breaking News

കൊന്നക്കാടെ മലാൻ വേട്ട ; പ്രതികൾ വേട്ടയാടാനും ഇറച്ചിയാക്കാനും ഉപയോഗിച്ച രണ്ട് വാഹനങ്ങൾ വനംവകുപ്പ് പിടിച്ചെടുത്തു


വെള്ളരിക്കുണ്ട് :  മലാനെ വെടിവെച്ചു കൊന്ന് ഇറച്ചിയാക്കി വിൽപ്പന നടത്തിയ കേസിൽ പ്രധാന പ്രതികൾ മലാനെ വേട്ടയാടാനും ഇറച്ചിയാക്കാനും ഉപയോഗിച്ച രണ്ട് വാഹനങ്ങൾ വനംവകുപ്പ് പിടിച്ചെടുത്തു. കഴിഞ്ഞ മാർച്ചിലാണ് കേസിനാസ്പദമായ സംഭവം. കേരള കർണാടക വനാതിർത്തിയിൽ നിന്ന് ഗർഭിണിയായ മലാനെയാണ്  മധു, കെ കെ സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ വേട്ടയാടി ഇറച്ചിയാക്കി വിൽപ്പന നടത്തിയത്. കൊന്നക്കാട് കൂളിമടയിലെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് വെച്ച് മലാനെ ഇറച്ചിയാക്കി അവശിഷ്ടങ്ങൾ കുഴിച്ചിട്ടു എന്ന രഹസ്യവിവരത്തെ തുടർന്ന് വനപാലകർ നടത്തിയ ന്വേഷണത്തിൽ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. ഈ കേസിൽ പ്രധാന പ്രതികളെ സഹായിച്ച കൂളിമടയിലെ  കെ ബിജു (43),  എം ബിനു (36), കാവേരി കുഞ്ഞിരാമൻ (43) എന്നിവരെ നേരത്തെ വനംവകുപ്പ് അധികൃതർ അറസ്റ്റ് ചെയ്തിരുന്നു. അന്ന് പ്രധാനപ്രതികൾ മുൻകൂർ ജാമ്യം എടുക്കുകയായിരുന്നു. ഇവർ അന്ന് വേട്ടയാടി ഇറച്ചിയാക്കാൻ ഉപോഗിച്ച രണ്ട് പിക്കപ്പ് വാഹനമാണ് പിടിയിലായത്. കാഞ്ഞങ്ങാട് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ കെ രാഹുൽ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ പി ശ്രീധരൻ, പി പ്രദീപ്കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തിയത്. 

No comments