കേരള കോൺഗ്രസ് (എം) സാംസ്‌കാരികവേദി ആഭിമുഖ്യത്തിൽ വെള്ളരിക്കുണ്ടിൽ അദ്ധ്യാപക ദിനം ആചരിച്ചു
വെള്ളരിക്കുണ്ട്: കേരള കോൺഗ്രസ് (എം ) സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ ജില്ലാ തല അധ്യാപക ദിനാചരണം നടത്തി. വെള്ളരിക്കുണ്ട് നിർമലഗിരി എൽ.പി സ്കൂളിൽ നിന്നും വിരമിച്ച ശ്രീമതി മേരി ജോൺനെ ആദരിച്ചു. സാംസ്‌കാരിക വേദി ജില്ലാ പ്രസിഡന്റ് ബേബി പുതുമന അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് (എം ) സംസ്ഥാന സെക്രട്ടറി ശ്രീ കുര്യാക്കോസ് പ്ലാപ്പറമ്പിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു . ജില്ലാ പഞ്ചായത്ത് അംഗം ശ്രീ ഷിനോജ് ചാക്കോ ഉപഹാരം നൽകി.
ശ്രീ ജോയി മൈക്കിൾ, ജോസ് കാക്കക്കൂട്ടുങ്കൽ, കെ വി മാത്യു, ടോമി ഈഴറാട്ട്, എം സി സൈമൺ, സാജു പാമ്പക്കൽ, ബേബി മുതുകത്താനി, ജോഷ്വാ ഒഴുകയിൽ എന്നിവർ പ്രസംഗിച്ചു. ബിജു തുളിശേരി സ്വാഗതവും, ജോസഫ് കുമ്മിണിയിൽ നന്ദിയും പറഞ്ഞു.
No comments