അമ്പലത്തറ സ്നേഹവീട്ടിൽ സ്നേഹോണം സംഘടിപ്പിച്ചു പ്രശസ്ത കവി മാധവൻ പുറച്ചേരി ഉദ്ഘാടനം ചെയ്തു
അമ്പലത്തറ : എൻഡോസൾഫാൻ ദുരിതബാധിതർക്കും ഭിന്നശേഷി കുട്ടികൾക്കും വേണ്ടി നടത്തുന്ന സ്നേഹവീട് ഓണം ഫെസ്റ്റിവൽ 2025 സമുചിതമായി ആഘോഷിച്ചു.
പ്രശസ്ത കവി മാധവൻ പുറച്ചേരി ഉദ്ഘാടനം ചെയ്തു. എങ്ങോ മറഞ്ഞു പോയ കാലത്തിൻ്റെ നന്മകളെ ആഘോഷിക്കുമ്പോൾ ദുരിതങ്ങൾ അനുഭവിക്കുന്ന മനുഷ്യരെ ചേർത്തുപിടിക്കാൻ മറന്നുപോകരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മുനീസ അമ്പലത്തറ അദ്ധ്യക്ഷം വഹിച്ചു.അഡ്വ: ടി.വി. രാജേന്ദ്രൻ , നാരായണൻ അമ്പലത്തറ , ഫറീന കോട്ടപ്പുറം , സുരു കൊമ്പിച്ചിയടുക്കം സംസാരിച്ചു. മിനി സ്വാഗതവും സുമതി നന്ദിയും പറഞ്ഞു. ഹൈസ്കൂൾ പരിസരത്തുന്നിന്നും ആരംഭിച്ച വർണ്ണാഭമായ ഓണ വിളംബരം ശ്രദ്ധേയമായി. പ്രസീത പൊള്ളക്കട, വി. നാരായണൻ, ദിനില ബ്ലാത്തൂർ , നിമിത പൊയിനാച്ചി ,റിസിയ നടുവണ്ണൂർ , ബിറ്റ്സിഷിബു , കെ .സജിന, ഷൈമിനി , ഷിബ അമ്പലത്തറ , ഉണ്ണിമായ, റെജിയ, കാവ്യ, നാസില മാണിക്കോത്ത് , ചന്ദ്രൻ മരുതോട്ട് , സുകുമാരൻ എന്നിവർ നേതൃത്വം നൽകി.
No comments