Breaking News

തിരുവോണ ദിവസത്തിൽ പട്ടിണിയിരുന്ന് മലയോരത്തെ കർഷകരുടെ പ്രതിഷേധ സമരം

വെള്ളരിക്കുണ്ട് : വന്യജീവിശല്യത്തിനെതിരെ സ്വാതന്ത്ര്യ ദിനത്തിൽ വെള്ളരിക്കുണ്ടിൽ അരംഭിച്ചിരിക്കുന്ന അനിശ്ചിതകാല കർഷകസ്വരാജ് സത്യാഗ്രഹത്തിൻ്റെ ഇരുപത്തിരണ്ടാമത്തെ ദിവസമായ തിരുവോണനാളിൽ 22 കർഷകൾ ഉപവാസമനുഷ്ഠിച്ചു. കേരളം ഓണമുണ്ണുമ്പോൾ ഞങ്ങൾ ഉപവസിക്കുന്നു എന്നതായിരുന്നു പരിപാടിയുടെ മുദ്രാവാക്യം. രാവിലെ ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ ജോസ് മുത്തോലി സത്യാഗ്രഹികളെ ഹാരമണിയിച്ചു കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ഓണ ദിവസമായിട്ടും നിരവധിയാളുകൾ ഉപവാസമനുഷ്ഠിക്കുന്നവർക്ക് അഭിവാദ്യമർപ്പിക്കാനെത്തി. സമാപന സമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷോബി ജോസഫ് അദ്ധ്യക്ഷതവഹിച്ചു. വെള്ളരിക്കുണ്ട് ഫെറോന വികാരി ഡോ. ജോൺസൻ അന്ത്യാകുളം സത്യാഗ്രഹികൾക്ക് തേൻ വെള്ളം നൽകി ഉപവാസമവസാനിപ്പിച്ചു. ബേബി ചെമ്പരത്തി ഷിനോജ് ഇ.കെ.,ജിമ്മി ഇടപ്പാടി,ജോസ് മണിയങ്ങാട്ട് , പി.സി. രഘുനാഥൻ , ജോർജ്ജ് തോമസ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.



No comments