മഞ്ചേശ്വരം മിയാപദവിൽ വയോധികൻ സ്വയം വെടിയുതിർത്ത് മരിച്ചു
മഞ്ചേശ്വരം : മിയാപദവ് മദങ്കല്ലിലെ സുബ്ബണ്ണ ഭട്ട് ( 86) ആണ് സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കിയത്. തിരുവോണനാളില്‍ ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം. ഭാര്യക്കും സുബ്ബണ്ണ ഭട്ടിനും വിട്ടുമാറാത്ത അസുഖം മൂലമുള്ള മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെന്ന് മഞ്ചേശ്വരം പൊലിസ് പറഞ്ഞു. സുബ്ബണ്ണ ഭട്ടും ഭാര്യ രാജമ്മയുമാണ് വീട്ടില്‍ താമസം. ഇവര്‍ക്ക് മക്കളില്ല. ശബ്ദം കേട്ട് ഓടിയെത്തിയ പരിസരവാസികള്‍ എത്തിയപ്പോഴാണ് വിവരം അറിഞ്ഞത്. മഞ്ചേശ്വരം പൊലീസ് ഇന്‍സ്‌പെക്ടര്‍ അനൂപ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. രാത്രി ഏഴോടെ കണ്ണൂരില്‍ നിന്ന് ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോയി.
No comments