വെള്ളരിക്കുണ്ടിൽ സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഢ്യവുമായി കെ എസ് യു കൂട്ടായ്മയും...
വെള്ളരിക്കുണ്ട് : വന്യ മൃഗങ്ങളുടെ അക്രമണത്തിൽ നിന്നും കർഷകരെ സംരക്ഷിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ ഇരുപത്തിരണ്ട് ദിവസമായി സത്യഗ്രഹ സമരം നടത്തി വരുകയും, തിരുവോണ നാളിൽ നിരാഹാര സത്യഗ്രഹം നടത്തിയ കർഷക സ്വരാജ് സമരത്തിന് പിന്തുണയുമായി കെ എസ് യു മാലോത്ത് കസബ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയും. കൂട്ടായ്മ അംഗങ്ങളും സമരപ്പന്തൽ സന്ദർശിച്ച് സമരത്തിന് നേതൃത്വം നൽകുന്ന ഗാന്ധിയൻ സണ്ണി പൈകടയെ ഷാൾ അണിയിച്ച് അഭിവാദ്യം അർപ്പിച്ചു. കൂട്ടായ്മ അംഗങ്ങളായ ഡാർലിൻ ജോർജ് കടവൻ, പി സി രഘു നാഥൻ, വി വിൻസെന്റ് കുന്നോല, ജോബി കാര്യവിൽ എന്നിവർ സമരത്തിൽ പങ്കെടുത്തു.
No comments