അജയൻ ചികിത്സക്കായി വെള്ളരിക്കുണ്ടിൽ ബിരിയാണി ചലഞ്ച് നടത്തി ജില്ലാ പഞ്ചായത്ത് അംഗം ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു
വെള്ളരിക്കുണ്ട് : വാഹനാപകടത്തിൽ പരിക്കേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപ്രതിയിൽ ചികിത്സയിൽ കഴിയുന്ന പാത്തിക്കരയിലെ കെ അജയൻ കൂട്ടക്കളത്തിനെ സഹായിക്കാൻ എൽഡിഎഫ് വെള്ളരിക്കുണ്ട് കമ്മിറ്റി നേതൃത്വത്തിൽ ബിരിയാണി ചലഞ്ച് നടത്തി. ചികിത്സയ്ക്കായി ഇതുവരെ 10 ലക്ഷത്തോളം രൂപ ചെലവായി. ഇനിയും വലിയ തുക ആവശ്യമാണ്. ചലഞ്ചിൽ 3000 ബിരിയാണി തയ്യാറാക്കി വിതരണംചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം വിഷ്ണു അധ്യക്ഷനായി. ബിജു തുളുശ്ശേരി, ഹരീന്ദ്രൻ പാത്തിക്കര, കെ യു ജോയ്, ടി എൻ ഗിരീഷ്, ബേബി പുതുമന, മാമച്ചൻ, ജോജി പാലമറ്റം, ജോഷ്വാ ഒഴികയിൽ, സൈമൺ മുട്ടയാനി, ജയിംസ്, മനോജ് ഒറീത്തയിൽ, ടോമി വട്ടക്കാട്ട്, ചന്ദ്രൻ വിളയിൽ, ബെന്നി വിലങ്ങാട്, അരുൺ, രമണി കേശവൻ പാത്തിക്കര എന്നിവർ സംസാരിച്ചു. പഞ്ചായത്ത് അംഗം വിഷ്ണു ബിരിയാണി ചലഞ്ചിന് നേതൃത്വം നൽകി.
No comments