Breaking News

പനത്തടി പഞ്ചായത്ത് ഫാർമേഴ്സ് വെൽഫെയർ സഹകരണ സംഘം വാർഷിക ജനറൽ ബോഡി യോഗം നടന്നു


പനത്തടി: പനത്തടി പഞ്ചായത്ത് ഫാർമേഴ്സ് വെൽഫെയർ സഹകരണ സംഘം വാർഷിക ജനറൽ ബോഡി യോഗം നടന്നു. സംഘം പ്രസിഡന്റ് എസ് മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു. പനത്തടി പഞ്ചായത്ത് അംഗം കെ ജെ ജെയിംസ് ഉദ്ഘാടനം ചെയ്തു. സംഘം വൈസ് പ്രസിഡൻറ് രാധാ സുകുമാരൻ നിക്ഷേപ സ്വീകരണം, പഞ്ചായത്ത് അംഗം എൻ വിൻസെന്റ് ലഘു സമ്പാദ്യ നിക്ഷേപപെട്ടി വിതരണം എന്നിവ ഉദ്ഘാടനം ചെയ്തു. സംഘം ഭരണ സമിതിയംഗങ്ങളായ ജോണി തോലം പുഴ ,അജി ജോസഫ്, എൻ ചന്ദ്രശേഖരൻ നായർ , സണ്ണി ജോസഫ് , ഇ കെ അനിൽകുമാർ ,സിന്ധു പ്രസാദ്, മോളി ജോസ് , എം  ഫൗസിയ സംഘം സെക്രട്ടറി ടി ജി കവിത എന്നിവർ സംസാരിച്ചു.


No comments