ദസറ ആഘോഷം : മടിക്കേരിയിലും ഗോണിക്കൊപ്പയിലും ഗതാഗത നിയന്ത്രണം ; വാഹനങ്ങൾ വഴി തിരിച്ചു വിടും..
മടിക്കേരി: ദസറ ആഘോഷങ്ങളോട് അനുബന്ധിച്ച് മടിക്കേരിയിലും ഗോണിക്കൊപ്പയിലും ടൗണുകളിലെ വാഹന ഗതാഗതം വഴിതിരിച്ചുവിടും. ഒക്ടോബർ രണ്ടിന് ഉച്ചക്ക് രണ്ടു മുതൽ മൂന്നിന് രാവിലെ 10 വരെ മടിക്കേരി സിറ്റിയിലും ഗോണിക്കൊപ്പ ടൗണിലും വാഹന ഗതാഗതം താൽക്കാലികമായി വഴിതിരിച്ചുവിടും.
മംഗളൂരുവിൽ നിന്ന് മടിക്കേരി വഴി മൈസൂരു ഭാഗത്തേക്ക് പോകുന്ന ഹെവി വാഹനങ്ങൾ ദക്ഷിണ കന്നട ജില്ലയിലെ മണി, സകലേഷ്പുർ, മൈസൂരു വഴിയും മൈസൂരുവിൽനിന്ന് മംഗളൂരു ഭാഗത്തേക്ക് പോകുന്ന ഹെവി വാഹനങ്ങൾ ബിലിക്കെരെ, കെ.ആർ നഗർ, ഹോളേനരസിപുർ, ഹാസൻ, സകലേശ്‌പുർ വഴിയും കടന്നുപോകണം. മടിക്കേരി കെ.എസ്.ആർ.ടി.സി ഡിപ്പോയും ആർ.എം.സിയും താൽക്കാലികമായി ബസ് സ്റ്റാൻഡാക്കി മാറ്റും. സ്വകാര്യ ബസുകൾ നഗരത്തിലേക്ക് പ്രവേശിക്കാതെ ജി.ടി സർക്കിളിൽ യാത്രക്കാരെ ഇറക്കുകയും കയറ്റുകയും വേണം. ബസ് സ്റ്റാൻഡുകൾ എല്ലാം പാർക്കിങ്ങിനായി തുറന്നു നൽകും.
No comments