Breaking News

അണ്ടർ 19 സംസ്ഥാന ചെസ്സ് ചാമ്പ്യൻഷിപ്പ്: ഇഷാനും അമേയയും ചാമ്പ്യൻമാൻ


കാഞ്ഞങ്ങാട്: മർച്ചന്റ്സ് അസോസിയേഷൻ ( കെ എം എ)ആതിഥ്യമരുളിയ സംസ്ഥാന ചെസ്സ് ടെക്ക്നിക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ചെസ്സ് അസോസിയേഷൻ സഹകരണത്തോടെ നടത്തിയ 19 വയസിന് താഴെയുള്ളവരുടെ ചെസ്സ് ചാമ്പ്യൻഷിപ്പിന് പ്രൗഢമായ പരിസമാപ്തി.

രണ്ട് ദിവസമായി വ്യാപാര ഭവനിൽ നടന്ന മൽസരത്തിൽ പുരുഷ വിഭാഗത്തിൽ എസ്.ഇഷാനും(തിരുവനന്തപുരം) വനിതാ വിഭാഗത്തിൽ എ.ആർ.അമയ (തിരുവനന്തപുരം) ചാമ്പ്യൻമാരായി.
വനിതാ വിഭാഗത്തിൽ തീർത്ഥ എസ്.പിള്ള (കൊല്ലം) പുരുഷവിഭാഗത്തിൽ ശ്രീരാഗ് പത്മൻ(വയനാട്)എന്നിവർക്കാണ് രണ്ടാം സ്ഥാനം.
പുരുഷവിഭാഗത്തിൽ അനൂപ് കാഞ്ഞിരവിള(തിരുവനന്തപുരം)സഫൽ ഫാസിൽ(ആലപ്പുഴ) എന്നിവരും വനിതാ വിഭാഗത്തിൽ ഫിദ ഫാത്തിമ(കൊല്ലം) മഞ്ജു മഹേഷ് (കോഴിക്കോട്‌) എന്നിവരും മൂന്നും നാലും സ്ഥാനങ്ങൾ നേടി.
ആദ്യ നാല് സ്ഥാനങ്ങളിൽ എത്തിയവർ ഡിസംബർ 16 മുതൽ 24 വരെ ചത്തിസ്ഗഢിൽ നടക്കുന്ന ദേശീയ ജൂനിയർ ചെസ്സ് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിക്കാൻ അർഹത നേടി.

സമാപന ചടങ്ങ് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് കെ.അഹമ്മദ് ഷെരീഫ് ഉൽഘാടനം ചെയ്തു.
മുഖ്യാതിഥിയായി പങ്കെടുത്ത കാസർഗോഡ് ഡി വൈ എസ് പി സിബി തോമസ് വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും നൽകി.കെ എം എ ജനറൽ സെക്രട്ടറി ഐശ്വര്യ കുമാരൻ അദ്ധ്യക്ഷനായി.
കോട്ടച്ചേരി സഹകരണ ബാങ്ക് പ്രസിഡണ്ട് എം.രാഘവൻ,ചെസ്സ് അസോസിയേഷൻ മുൻ ജില്ലാ പ്രസിഡണ്ട് ടി.മുഹമ്മദ് അസ്ലം, കെ എം എ വൈസ് പ്രസിഡണ്ട് മഹേഷ്,സെക്രട്ടറി സമീർ ഡിസൈൻ,യൂത്ത് വിംങ് പ്രസിഡണ്ട് രഞ്ജിത്ത്,മർച്ചന്റ്‌സ്‌ വനിതാ വിംങ് പ്രസിഡണ്ട് ശോഭന ബാലകൃഷ്ണങ്ങൾ,പ്രസ് ഫോറം സെക്രട്ടറി ബാബു കോട്ടപ്പാറ,എന്നിവർ സംസാരിച്ചു.
ചെസ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി വി.എൻ. രാജേഷ് സ്വാഗതവും സംഘാടക സമിതി ജോ:കൺവീനർ പവിത്രൻ  നന്ദിയും പറഞ്ഞു.

No comments