ബളാൽ മണ്ഡലം മൂന്നാം വാർഡ് യു ഡി എഫ് സ്ഥാനാർത്ഥി ശ്രീധരൻ സി വി യുടെ തെരഞ്ഞെടുപ്പ് വിജയം സുനിശ്ചിതമാക്കി മുണ്ടമാണി ഉന്നതിയിൽ കുടുംബയോഗം നടന്നു
ബളാൽ: തെരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കുമ്പോൾ ബളാൽ മണ്ഡലം മൂന്നാം വാർഡ് യുഡിഫ്സ്ഥാനാർഥിയായ ശ്രീധരൻ സി വി യുടെ തെരഞ്ഞെടുപ്പ് വിജയം സുനിശ്ചിതമാക്കി മുണ്ടമാണി ഉന്നതിയിൽ കുടുംബയോഗം നടന്നു. എതിരാളികകളുടെ പൊള്ളയായ വാക് ദാനങ്ങളിൽ വീഴാതെ യൂ ഡി എഫ് സ്ഥാനാർഥിയുടെ വിജയത്തിനായി ഒറ്റകെട്ടായി നിലകൊള്ളുമെന്നും, പ്രഖ്യാപനം ചെയ്തു.
മുണ്ടമാണി ഉന്നതിയിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡന്റ് വി മാധവൻ നായർ അധ്യക്ഷനായി.ഡി സി സി ജനറൽ സെക്രട്ടറി ഹരീഷ് പി നായർ യോഗം ഉത്ഘാടനം ചെയ്തു.വാർഡ് മെമ്പർ എം അജിത,മുൻ വാർഡ് പ്രസിഡന്റ് ജോണി കരിന്തോളി, ബളാൽ ഗവ ഹയർ സെക്കക്കന്ററി സ്കൂൾ പി റ്റി എ പ്രസിഡന്റ്, സുരേഷ് മുണ്ടമാണി എന്നിവർ സംസാരിച്ചു. യൂ ഡി എഫ് ഇലക്ഷൻ കമ്മിറ്റി കൺവീനർ പി അരവിന്ദൻ സ്വാഗതവും വാർഡ് ജനറൽ സെക്രട്ടറി ജോസ്ക്കുട്ടി അറക്കൽ നന്ദിയും പറഞ്ഞു
No comments