ശബരിമല ദർശനത്തിന് പോയ കാഞ്ഞങ്ങാട് മൈലാട്ടി സ്വദേശിയായ മുൻ പ്രവാസി കുഴഞ്ഞുവീണ് മരിച്ചു
കാഞ്ഞങ്ങാട് : ശബരിമല ദർശനത്തിന് പോയ മുൻ പ്രവാസി കുഴഞ്ഞുവീണ് മരിച്ചു. ഇന്ന് വൈകീട്ട് 4 മണിയോടെ പമ്പക്കടുത്ത് കുഴഞ്ഞുവീണ് ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകിയെങ്കിലും 4.30 മണിയോടെ മരണം സംഭവിച്ചു. മൈലാട്ടി ദേവൻ പൊടിച്ച പാറ കരുമ്പാലക്കാൽ വീട്ടിൽ എം. ബാലകൃഷ്ണൻ 63 ആണ് മരിച്ചത്. കുഴഞ്ഞുവീണ ഉടൻ നീലിമല ആശുപത്രിയിൽ എത്തിച്ചിരുന്നു. നേരത്തെ സൗദി അറേബ്യയിലായിരുന്നു. ദേവൻ പൊടിച്ചപാറ ക്ഷേത്രം വൈസ് പ്രസിഡന്റാണ്. പിതാവ്: പരേതനായ കുഞ്ഞിരാമൻ. അമ്മ: എം. നാരായണി.
ഭാര്യ: കെ.വി. പ്രതിഭ. മക്കൾ: ഗോപകുമാർ,എം. പ്രബീഷ്, പ്രണവ്,(സൗദി), കൃഷ്ണപ്രസാദ്(ദുബായ്).
മരുമക്കൾ: അമൃത, ജിൽഷ
കവിത. സഹോദരങ്ങൾ:
എം. കാർത്യായനി,
No comments