Breaking News

എല്ലാം അയാൾ കാണുന്നു... വീട്ടിലെ എസി നാടോടി സംഘം കടത്തി ദുബായിലിരുന്ന്‌ സിസിടിവി കണ്ട 
 ഉദുമ മാങ്ങാട്ട് സ്വദേശിയായ വീട്ടുടമയുടെ ഇടപെടലിൽ തിരിച്ചുകിട്ടി


ഉദുമ : മാങ്ങാട്ട് പ്രവാസിയുടെ വീട്ടിൽ അഴിച്ചുവച്ച എസി പകൽനേരത്ത് നാടോടി സ്ത്രീകൾ കടത്തിക്കൊണ്ടുപോയി ആക്രിക്കടയിൽ വിറ്റു. ദുബായിലിരുന്ന് സംഭവം സിസിടിവി വഴി കണ്ട വീട്ടുടമ പൊലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് നടത്തിയ തിരച്ചലിൽ എസി കണ്ടെത്തി നാടോടി സ്ത്രീകളെ പിടികൂടി. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. മാങ്ങാട് കുളിക്കുന്നിലെ വീട്ടുകാർ ദുബായിൽ പോയിരുന്നു. വീട് നോക്കി നടത്തുന്ന ആൾ ആ സമയത്ത് ചട്ടഞ്ചാലിലേക്ക് പോയിരുന്നു. പുതിയ എസി വാങ്ങിയതിനാൽ പഴയത് വീട്ടുമുറ്റത്ത് അഴിച്ചുവച്ചിരുന്നു. വീട്ടിൽ ആരുമില്ലെന്ന് കണ്ട മൂന്ന് നാടോടി സ്ത്രീകൾ ഗേറ്റ് തുറന്ന് അകത്ത് കയറുകയും രണ്ടുപേർ ചേർന്ന് എസി കടത്തികൊണ്ടു പോകുകയുമായിരുന്നു. മറ്റൊരാൾ അവിടെയുള്ള സാധനങ്ങൾ ചാക്കിലാക്കി. സിസിടിവി ദൃശ്യം അപ്പോൾതന്നെ വീട്ടുടമയുടെ ശ്രദ്ധയിൽപെട്ടിരുന്നു. വിവരം നാട്ടുകാരെയും പൊലീസിനെയും

അറിയിച്ചുവെങ്കിലും അവരെത്തുമ്പോഴേക്കും നാടോടി സ്ത്രീകൾ സ്ഥലം വിട്ടിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ കളനാട്ടെ ഒരു ആക്രിക്കടയിൽ 5200 രൂപയ്ക്ക് എസിയും മറ്റു സാധനങ്ങളും വിറ്റതായി കണ്ടെത്തി. എന്നാൽ കേസെടുക്കേണ്ടെന്ന് വീട്ടുടമ അറിയിച്ചതിനെ തുടർന്ന് ഇവരെ താക്കീത് ചെയ്ത് വിട്ടതായി മേൽപറമ്പ് പൊലീസ് അറിയിച്ചു.

No comments