Breaking News

ഗിന്നസ് വേൾഡ് മംഗലംകളി ബളാൽ പഞ്ചായത്ത് സംഘാടകസമിതി രൂപികരിച്ചു


ബളാൽ: മാവിലൻ മലവേട്ടുവൻ ഗോത്രത്തിൻ്റെ മംഗലംകളി ലോകത്തിൻ്റെ നെറുകയിൽ എത്തിക്കുന്നതിനുവേണ്ടി ബളാൽ പഞ്ചായത്ത് സംഘാടകസമിതി രൂപീകരണ യോഗത്തിൽ സുരേഷ് മുണ്ടമാണി സ്വാഗതം പറഞ്ഞു. ബാബു രാജിൻ്റെ അദ്ധ്യക്ഷതയിൽ ബളാൽ പഞ്ചായത്ത് 4-ാം വാർഡ് മെംബർ ചന്ദ്രൻ ടിവി ഉൽഘാടനം ചെയ്തു. പ്രോഗ്രം കമ്മറ്റി ചെയർമാൻ പികെ രാമചന്ദ്രൻ മാസ്റ്റർ പരിപാടി വിശദീകരിച്ചു. പബ്ളിസിറ്റി ചെയർമാൻ കൃഷ്ണൻ മൂപ്പിൽ, ട്രഷറർ രാമചന്ദ്രൻ ഇടത്തോട്, പരിശീലന കമ്മറ്റി കൺവീനർ അനന്തൻ അടുക്കം, പ്രകാശ് ചെന്തളം, സുമിത്ര ടീച്ചർ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ചെയർമാൻ ചന്ദ്രൻ ടി വി വർക്കിംഗ് ചെയർമാൻമാർ പ്രകാശ് ചെന്തളം, ചന്ദ്രൻ പുഞ്ച, രമ്യ അരിങ്കല്ല്, പ്രദീപ്, മണികുട്ടൻ എന്നിവരെയും ട്രഷറായി ബാബുരാജിനെയും തിരഞ്ഞെടുത്തു


No comments