Breaking News

ചായ്യോത്ത് സ്ക്കൂളിലെ ഋതു ഗോപിനാഥൻ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കും


നീലേശ്വരം: റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ നടക്കുന്ന പരേഡില്‍ ചായ്യോത്ത് ഗവ.ഹയര്‍സെക്കണ്ടറി സ്കൂളിലെ എന്‍സിസി കാഡറ്റ് ഋതുഗോപിനാഥന്‍ പങ്കെടുക്കും.

ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനിയായ ഋതു ചായ്യോത്തെ കരിമ്പില്‍ ഗോപിനാഥന്‍-രേഷ്മ ദമ്പതികളുടെ മകളാണ്. കഴിഞ്ഞ സ്കൂള്‍ കലോത്സവത്തില്‍ കുച്ചുപ്പുടി, ഭരതനാട്യം എന്നിവയില്‍ ഒന്നാംസ്ഥാനത്തോടെ എ ഗ്രേഡും കായികമേളയില്‍ 100 മീറ്റര്‍ ഓട്ടത്തിലും രണ്ട് റിലേയിലും ഒന്നാംസ്ഥാനവും നേടിയിട്ടുണ്ട്. മംഗലാപുരത്ത് ബിസിഎ വിദ്യാര്‍ത്ഥിയായ ഋഷിരാജ്, റു അ ഇഷൽ എന്നിവര്‍ സഹോദരങ്ങളാണ്.


No comments