നവകല ചായ്യോത്തിന്റെ നേതൃത്വത്തിൽ സാംസ്‌കാരിക സായാഹ്നം നടന്നു പുരോഗമന കലാസാഹിത്യ സംഘം മേഖല സെക്രട്ടറി ആർ കെ ഗോവിന്ദൻകുട്ടി ഉദ്ഘാടനം ചെയ്തു
ചായ്യോത്ത് : കലാസാംസ്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ടുകൊണ്ട് കഴിഞ്ഞ അഞ്ച് വർഷമായി ചായ്യോത്ത് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന നവകല ചായ്യോത്തിന്റെ നേതൃത്വത്തിൽ ചായ്യോത്ത് സ്കൂളിന് സമീപം വെച്ച് സാംസ്‌കാരിക സായാഹ്നം നടന്നു. കെ വി ശശിധരന്റെ അധ്യക്ഷതയിൽ ചേർന്ന സദസ്സ് പുരോഗമന കലാസാഹിത്യ സംഘം പെരിങ്ങോ മേഖല സെക്രട്ടറി ആർ കെ ഗോവിന്ദൻകുട്ടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് കിനാനൂർ ഡിവിഷൻ സ്ഥാനാർഥി പാറക്കോൽ രാജൻ, ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡ് സ്ഥാനാർഥി എം രാജൻ, രണ്ടാം വാർഡ് സ്ഥാനാർഥി എം സുരേന്ദ്രൻ, പതിനെട്ടാം വാർഡ് സ്ഥാനാർഥി കെ പി മധുസൂദനൻ പത്തൊമ്പതാം വാർഡ് സ്ഥാനാർഥി കെ ധന്യ എന്നിവർ സംസാരിച്ചു. ടി ഷാജി സ്വാഗതവും സുർജിത് നന്ദിയും പറഞ്ഞു. തുടർന്ന് മീനമാസത്തിലെ സൂര്യൻ സിനിമ പ്രദർശനം നടന്നു.
No comments