Breaking News

കാഞ്ഞങ്ങാട് നഗരസഭയിലെ 47 പുതിയ അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റു


കാഞ്ഞങ്ങാട് : 2025-30 വർഷത്തേക്കുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കാഞ്ഞങ്ങാട് നഗരസഭയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 47 ജനപ്രതിനിധികളും സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. എൽഡിഎഫ് 22, യുഡിഎഫ് 21, ബിജെപി 4 എന്നീ മുന്നണികളിലെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് സത്യപ്രതിജ്ഞ ചെയ്തത്. റിട്ടേണിങ്ങ് ഓഫീസർമാരായ ടി.ടി.സുരേന്ദ്രൻ, ആർ. രോഹിൻ രാജ് കെ.എ.എസ് ഇലക്ഷൻ രജിസ്ട്രേഷൻ ഓഫീസറും നഗരസഭാ സെക്രട്ടറിയുമായ എം.കെ.ഷിബു എന്നിവർ ചടങ്ങ് നിയന്ദ്രിച്ചു. മുതിർന്ന അംഗം പി.വി.ചന്ദ്രനാണ് ആദ്യം സത്യപ്രതിഞ്ജ ചെയ്തത്. തുടർന്ന് അദ്ദേഹം മറ്റുള്ളവർക്ക് സ്യ വാചകം ചൊല്ലിക്കൊടുത്തു. കാഞ്ഞങ്ങാട് നഗരസഭാ ടൗൺഹാളിൽ നടത്തിയ ചടങ്ങിൽ രാജ്മോഹൻ ഉണ്ണിത്താൻ എം.പി, കാഞ്ഞങ്ങാട് മണ്ഡലം എം.എൽ.എ ഇ.ചന്ദ്രശേഖരൻ, മുൻ നഗരസഭാ ചെയർപേഴ്സൺ കെ.വി.സുജാത, മുൻ വൈസ് ചെയർമാൻ ബിൽടെക് അബ്ദുള്ള, മുൻ ചെയർമാൻമാർ, വൈസ് ചെയർമാൻമാർ, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ, പൗരപ്രമുഖർ, രാഷ്ട്രീയ പാർട്ടി നേതാക്കൾ, പൊതുജനങ്ങൾ തുടങ്ങി അനേകം പേർ പരിപാടിയിൽ പങ്കെടുത്തു

No comments