Breaking News

കാസര്‍കോട് ജില്ലയിലെ കരട് വോട്ടര്‍ പട്ടിക ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ ജില്ലയിലെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് കൈമാറി ഉദ്ഘാടനം നിര്‍വ്വഹിച്ചു


സ്‌പെഷ്യല്‍ ഇന്റന്‍സിവ് റിവിഷനുശേഷം കാസര്‍കോട് ജില്ലയിലെ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. കരട് വോട്ടര്‍ പട്ടിക ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ ജില്ലയിലെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക്  കൈമാറി ഉദ്ഘാടനം നിര്‍വ്വഹിച്ചു. കരട് വോട്ടര്‍ പട്ടിക പ്രകാരം ജില്ലയിലെ ബൂത്തുകളുടെ എണ്ണം 983ല്‍ നിന്ന് 1141 ആയി ഉയര്‍ന്നു. 158 ബൂത്തുകള്‍ പുതിയതായി രൂപീകരിക്കും. കരട് വോട്ടര്‍ പട്ടികയില്‍ ആക്ഷേപമോ പരാതികളോ ഉണ്ടെങ്കില്‍ 2026 ജനുവരി 22 വരെ അപേക്ഷിക്കാം. പരാതികളെല്ലാം ബന്ധപ്പെട്ട ഇ.ആര്‍.ഒ പരിശോധിച്ച് തീര്‍പ്പാക്കും. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി.രമേശ്, അബ്ദുള്ളക്കുഞ്ഞി ചെര്‍ക്കള, ഡെപ്യൂട്ടി കളക്ടര്‍ (ഇലക്ഷന്‍) എ.എന്‍ ഗോപകുമാര്‍, ജൂനിയര്‍ സൂപ്രണ്ട് എ.രാജീവന്‍ എന്നിവര്‍ പങ്കെടുത്തു.


No comments