മലയോരത്ത് ക്രിസ്തുമസ് ആഘോഷത്തിന് തുടക്കം കുറിച്ച് കൊണ്ട് മാലോത്ത് ക്രിസ്തുമസ് സന്ദേശയാത്ര നടന്നു.. വള്ളിക്കടവ് സെന്റ് സാവിയോ ഇംഗ്ലീഷ് മീഡി യം സ്കൂളിലെ കൊച്ചുകുട്ടുകാർക്കൊപ്പം അതിഥിയായി നാഗാലാൻഡ് സ്വദേശിനി നിക്കോമിനോ റോസ്‌ലിനും..
മാലോം : മലയോരത്തെ ക്രിസ്തുമസ് ആഘോഷത്തിന് തുടക്കം കുറിച്ചുകൊണ്ട് മാലോത്ത് ക്രിസ്തുമസ് സന്ദേശയാത്ര നടന്നു. വള്ളിക്കടവ് സെന്റ് സാവിയോ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ കൊച്ചുകൂട്ടുകാർക്കൊപ്പം മാലോം വ്യാപാരി വ്യവസായി ഏകോപന സമിതി കൂടി ചേർന്നപ്പോൾ മാലോം ടൗൺ അക്ഷരാർത്ഥത്തിൽ കൊച്ചു ക്രിസ്തുമസ് പാപ്പമാരെ കൊണ്ട് തിങ്ങി നിറഞ്ഞു. കെ വി വി ഇ എസ് യൂണിറ്റ് പ്രസിഡന്റ് ടോമി കാഞ്ഞിരമറ്റത്തിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ വിദ്യാർത്ഥിയായ ഇബേൽ സെബാൻ അനീഷ് മനോഹരമായ ക്രിസ്തുമസ് പ്രസംഗം നടത്തി.തുടർന്ന് വള്ളിക്കടവ് സെന്റ് ജോർജ് ഫെറോന വികാരി ഫാദർ ജോസ് തൈക്കുന്നംപുറത്ത് ക്രിസ്തുമസ് സന്ദേശം പങ്കുവെച്ചു .
ചടങ്ങിന് കൗതുകമായി നാഗാലാൻഡ് സ്വദേശിനിയും അദ്ധ്യാപികയുമായ നിക്കോമിനോ റോസ്‌ലിൻ ക്രിസ്തുമസ് ഗാനം ആലപിച്ചു.തുടർന്ന് സെന്റ് സാവിയോ ഇംഗ്ലീഷ് മീഡിയം സ്കൂളിലെവിദ്യാർത്ഥികളുടെ ഫ്ലാഷ് മൊബ് അടക്കം വിവിധ കലാപരിപാടികൾ അരങ്ങേറി.
സിസ്റ്റർ ടിന എസ് എ ബി എസ് (പ്രിൻസിപ്പൽ. എസ് എസ് ഇ എം എസ് ) ചടങ്ങിന് നന്ദി പറഞ്ഞു.
No comments