Breaking News

സാബു അബ്രഹാം കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകും


ചിറ്റാരിക്കാല്‍: സി.പി.എം കാസര്‍കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും സംയുക്ത ട്രേഡ് യൂണിയന്‍ ജില്ലാ കണ്‍വീനറുമായ സാബു അബ്രഹാം കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടാവും. 18 അംഗ ഭരണസമിതിയില്‍ എല്‍.ഡി.എഫിന് 9ഉം യു.ഡി.എഫിന് 8ഉം അംഗങ്ങളാണുള്ളത്. എന്‍.ഡി.എക്ക് ഒന്നും. കുറ്റിക്കോല്‍ ഡിവിഷനില്‍ നിന്ന് 7,380 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സാബു എബ്രഹാം യു.ഡി.എഫിലെ കൂക്കള്‍ ബാലകൃഷ്ണനെ പരാജയപ്പെടുത്തിയത്.

കേരള ബാങ്ക് ഡയറക്ടറായും വെസ്റ്റ് എളേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായും സഹകരണ മേഖലയിലും കോളേജ്, സർവകലാശാല യൂണിയനുകളുടെ ചെയർമാനായും ജനറൽ സെക്രട്ടറിയായും വിദ്യാർഥി ഭരണസമിതികളിലും നേതൃപാടവം തെളിയിച്ചിട്ടുണ്ട്. എസ്എഫ്ഐ ജില്ലാ സെക്രട്ടറിയായിരിക്കെ എളേരി ഡിവിഷനിൽനിന്ന് നീലേശ്വരം ബ്ലോക്ക് പഞ്ചായത്തംഗമായി തിരഞ്ഞെടുപ്പ് വിദ്യാർഥികാലം മുതൽ പൊതുസേവന രംഗത്തുള്ളയാണ് സാബു അബ്രഹാം.

സംഘാടനാമികവുകൊണ്ട് മൂന്നുതവണ സർവകലാശാല യൂണിയൻ കൗൺസിലറുമായിരുന്നു. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സിഐടിയു ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സിപിഎം ബളാൽ ലോക്കൽ സെക്രട്ടറി, എളേരി ഏരിയ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.

No comments