തിയേറ്റർ ആർട്സിൽ ഡോക്ടറേറ്റ് നേടി പരപ്പ സ്വദേശി ശ്യാം പ്രകാശ്
പരപ്പ : ജാർഖണ്ഡ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്നും നാടക പഠനത്തിൽ Ph.D നേടി പരപ്പ സ്വദേശി ശ്യാം പ്രകാശ്. കേരളത്തിലെ കലാരൂപങ്ങളിലെ കോമാളി സദൃശ്യ കഥാപാത്രങ്ങളെ പറ്റിയാണ് ഗവേഷണം നടത്തിയത്.
മൂലപ്പാറ അംഗൻവാടി ടീച്ചർ ശ്രീകലയുടെയും, പ്രകാശന്റെയും മകനാണ്. റിഥം ആർട്ടിസ്റ്റ് സായ് പ്രകാശ്, വരക്കാട് വള്ളിയോടൻ കേളു നായർ സ്മാരക ഹയർസെക്കന്ററി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിനി ശ്രീനന്ദ എന്നിവർ സഹോദരങ്ങൾ
No comments