Breaking News

കണ്ണൂരിലും തിരുവനന്തപുരത്തും ആലുവയിലും ലഹരിവേട്ട, എം‍ഡിഎംഎയടക്കം പിടിച്ചെടുത്തു; യുവതിയടക്കം നാലുപേര്‍ അറസ്റ്റിൽ


കണ്ണൂര്‍/ആലുവ/തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളിലായി നടന്ന ലഹരി പരിശോധനയിൽ യുവതിയടക്കം നാലുപേര്‍ പിടിയിലായി. കണ്ണൂര്‍ പാപ്പിനിശ്ശേരിയിൽ രാഹസലഹരിയുമായി യുവതി പിടിയിലായി. കല്ല്യാശ്ശേരി സ്വദേശി ഷിൽനയാണ് എക്സ്സൈസിന്‍റെ പിടിയിലായത്. ഇവരുടെ പക്കൽ നിന്നും 0.459 ഗ്രാം മെത്താംഫിറ്റമിൻ കണ്ടെടുത്തു. ആലുവയിൽ 50 ഗ്രാം എംഡിഎംഎയുമായി മൂവാറ്റുപ്പുഴ സ്വദേശി ബിലാൽ അറസ്റ്റിലായി. രാവിലെ പത്തുമണിയോടെ ആലുവ പറവൂർ കവലയിൽ വെച്ച്, രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ബാഗിൽ ഒളിപ്പിച്ച നിലയിൽ ലഹരി കണ്ടത്തിയത്. തിരുവനന്തപുരം പാലോട് ലഹരിമരുന്നുമായി രണ്ട് യുവാക്കൾ റൂറൽ ഡാൻസാഫ് സംഘത്തിന്‍റെ പിടിയിലായി. കാട്ടാക്കട കിള്ളി സ്വദേശി നസീം, വിഴിഞ്ഞം സ്വദേശിയായ ശരത് വിവേക് എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് 20 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. ബെംഗളൂരുവിൽ നിന്നുമാണ് പ്രതികൾ എംഡിഎംഎ എത്തിച്ചതെന്നാണ് പൊലീസിന് ലഭിച്ച വിവരം. പെരുമാതുറ, കഠിനംകുളം തുടങ്ങിയ പ്രദേശങ്ങളിൽ ചില്ലറ വില്പനയ്ക്കായിട്ടാണ് പ്രതികൾ ലഹരിമരുന്ന് കൊണ്ടുവന്നത്.

No comments