വെനസ്വേലയില്‍ അതിക്രമിച്ചു കയറിയ അമേരിക്കയുടെ നടപടി ; ഡി വൈ എഫ് ഐ നീലേശ്വരം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി
നീലേശ്വരം : ലാറ്റിന്‍ അമേരിക്കൻ രാഷ്ട്രമായ വെനസ്വേലയില്‍ അതിക്രമിച്ചു കയറി അമേരിക്ക നടത്തിയ വ്യോമാക്രമണവും വെനുസ്വേലൻ പ്രസിഡൻറ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും ബന്ദിയാക്കിയ നടപടിയും അപലപനീയമാണ്. അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു വരുന്ന നിക്കോളാസ് മഡൂറോയെയും വെനസ്വേലയെയും ഇല്ലാതാക്കാനുള്ള നടപടികൾ ഏറെക്കാലമായി ഡൊണാൾഡ് ട്രംപ് നടത്തിക്കൊണ്ടിരിക്കുകയാണ്.ഇതിൽ പ്രതിഷേധിച്ചു ഡി വൈ എഫ് ഐ നീലേശ്വരം ബ്ലോക്ക് കമ്മിറ്റി യുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി ജില്ലാ വൈസ് പ്രസിഡന്റ് എം വി രതീഷ് ഉദ്ഘാടനം ചെയ്തു ബ്ലോക്ക് പ്രസിഡന്റ് എം വി ദീപേഷ് അധ്യക്ഷനായി പി അഖിലേഷ്,സച്ചിൻ ഒ എം, നിജേഷ് കെ എം, സബിൻ സത്യൻ, ജിതേഷ് വി വി എന്നിവർ സംസാരിച്ചു കെ സനുമോഹൻ സ്വാഗതം പറഞ്ഞു
No comments