Breaking News

കാടുപിടിച്ചു കിടന്ന ഗുഹാമുഖം വൃത്തിയാക്കി...അമ്പലത്തറ ജിവിഎച്ച്എസ് സ്കൂൾ വളപ്പിലെ പ്രാചീന ഗുഹ സംരക്ഷിക്കാൻ നടപടികളായി


അമ്പലത്തറ : ജിവിഎച്ച്എസ് സ്കൂൾ വളപ്പിലെ പ്രാചീന ഗുഹ സംരക്ഷിക്കാൻ നടപടികളായി. യുപി, ഹൈസ്കൂൾ ക്ലാസുകളിലെ സാമൂഹികശാസ്ത്ര പാഠത്തിൽ ഗുഹയെക്കുറിച്ച് പഠിക്കുന്ന സമയത്ത് വിദ്യാലയാങ്കണത്തിൽ കാടുപിടിച്ചുകിടക്കുന്ന ഗുഹ സ്കൂൾ സോഷ്യൽ സർവീസ് സ്കീം നേതൃത്വത്തിൽ വൃത്തിയാക്കുകയായിരുന്നു. പ്രധാനാധ്യാപകൻ പി.വി.രാജേഷ്, പിടിഎ പ്രസിഡന്റ് പി.ജയകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ഗുഹ സന്ദർശന യോഗ്യമാക്കിയത്. കൂടുതൽ പ്രവർത്തനങ്ങളിലൂടെ ഗുഹാപരിസരത്തെ ജൈവ പാർക്കായി മാറ്റിയെടുക്കുമെന്ന് പ്രധാനാധ്യാപകൻ പി.വി.രാജേഷ് പറഞ്ഞു.

ഗുഹ വിദ്യാർഥികൾക്കും നാട്ടുകാർക്കുമായി കാണാൻ സൗകര്യമൊരുക്കി ‘കൽപ്രകാശം’ എന്ന പേരിൽ ഗുഹാ പ്രദർശനവും നടത്തി. കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജിലെ ചരിത്രാധ്യാപകനായ ഡോ. നന്ദകുമാർ കോറോത്ത് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി.ജയകുമാർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം നാരായണൻ മാടിക്കാൽ പ്രധാനാധ്യാപകൻ പി.വി.രാജേഷ്, എസ്എസ്എസ് ലീഡർ പാർവണേന്ദു, അധ്യാപകൻ പി.വി.രാഹുൽ, കെ.അബൂബക്കർ, ചോയി അമ്പു, അമ്പലത്തറ ജനമൈത്രി പൊലീസ് ഓഫിസർ ടി.വി.പ്രമോദ് എന്നിവർ പ്രസംഗിച്ചു.


No comments